കാസർകോട്: ഉദുമയിൽ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാപ്പിൽ കോടി റോഡിലെ മുഹമ്മദലി-സുബൈദ ദമ്പതികളുടെ മകൾ വിഎസ് തഫ്സീനയാണ് മരിച്ചത്. 27 വയസായിരുന്നു. രണ്ട് മാസം മുമ്പാണ് യുവതി വിവാഹിതയായത്. എന്നാൽ കുറച്ച് മാസങ്ങളായി യുവതി സ്വന്തം വീട്ടിലായിരുന്നു താമസം.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു കാപ്പിൽ പുഴയിൽ വീണുകിടക്കുന്ന നിലയിൽ യുവതിയെ പ്രദേശവാസികൾ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: