Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്രമോദി മന്നത്തെ സ്മരിച്ചതിനെ വിമര്‍ശിക്കുന്നവര്‍ അറിയണം മന്നം- ആര്‍എസ്എസ് ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 07:35 am IST
inKerala

തിരുവനന്തപുരം: തൃശ്ശൂരിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് മന്നത്ത് പത്മനാഭനെ സ്മരിച്ചുകൊണ്ടാണ്. ഇത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. വോട്ടുകിട്ടാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അന്തം കമ്മികള്‍ എഴുതി നിറയ്‌ക്കുന്നത്. കോണ്‍ഗ്രസിനെ അന്തമായി പിന്തുണയ്‌ക്കുന്ന ചില നായന്മാരും മന്നത്തിന്റെ പേര് മോദി പറഞ്ഞത് സരിയല്ലന്ന് എഴുതുന്നു.
മന്നം ആരായിരുന്നുവെന്നോ ആര്‍എസ്എസ് പ്രസ്ഥാനങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചോ വിവരമില്ലാത്തതിനാലാണ് ഇത്തരം അഭിപ്രായ പ്രകടനം.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി ചിഫ് എഡിറ്ററരുമായിരുന്ന പി നാരായണന്‍ എഴുതിയ ‘ സംഘപഥ’ ത്തില്‍ മന്നം- ആര്‍ എസ് എസ് ബന്ധം വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ

മന്നം തുടക്കം മുതൽ തന്നെ സംഘപ്രവർത്തനത്തിൽ താൽപര്യമെടുത്തു വന്നിരുന്നു. 1952-ൽ ശ്രീഗുരുജിയുടെ സന്ദർശനാവസരത്തിൽ കൊല്ലത്തു ഹിന്ദു മഹാമണ്ഡലത്തിന്റെ വകയായി ഒരു സ്വീകരണം കൊടുത്തിരുന്നു. അക്കൊല്ലം കൊല്ലം എസ്.എൻ.കോളേജിൽ നടന്ന സംഘത്തിന്റെ ശീതകാലശിബിരത്തിൽ അദ്ധ്യക്ഷതവഹിച്ചതും മന്നം തന്നെയായിരുന്നു.

അതിനുശേഷം ഒരു വലിയ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തത് എറണാകുളത്തായിരുന്നു.
മന്നം വളരെ ആവേശഭരിതനായിട്ടാണ് പരിപാടിയിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ ആയതു രേഖപ്പെടുത്തിയിട്ടുമുണ്ട്. 1957 ജൂലായ് മുപ്പതിന്റെ കുറിപ്പിൽ ഇങ്ങിനെ കാണാം.

“തിരുവനന്തപുരം ആർ.എസ്.എസ്. പ്രവർത്തകൻ പരമേശ്വരൻ വന്നു. ഗോൾവൾക്കറുടെ എറണാകുളം യോഗത്തിൽ അധ്യക്ഷത വഹിക്കണം എന്നു പറഞ്ഞു. അദ്ദേഹം വരുമ്പോൾ എൻ.എസ്.എസ്.സ്ഥാപനങ്ങൾ സന്ദർശിക്കാൻ സമ്മതമുണ്ടോ എന്നന്വേഷിക്കാൻ പറഞ്ഞു.ഒക്ടോബർ 13-ാം തീയതി ഗോൾവൾക്കറുടെ സ്വീകരണയോഗം. ഞാൻ അധ്യക്ഷൻ. തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത്  രണ്ടു മണിക്ക് മുമ്പെത്തി അവിടെനിന്ന് എന്നെ കാറിൽ അനന്തപ്രഭുവിന്റെ വീട്ടിലേക്കുകൊണ്ടുപോയി. ഗുരുജിയുമൊത്ത് ടി.ഡി.ഹാളിൽ എത്തി. അവിടത്തെ പൗരപ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തു. അഞ്ചു മണിക്ക് ആർ.എസ്.എസിന്റെ പൊതുയോഗം എന്റെ അദ്ധ്യക്ഷതയിൽ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി എട്ടു മണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു’. (മന്നത്തിന്റെ സമ്പൂർണ്ണകൃതികൾ പുറം 944,945).

മന്നത്തു പത്മനാഭൻ എവിടെ പോകുമ്പോഴും എൻ.എസ്.എസ് പ്രമുഖരുടെ വസതികളിലാണ് താമസിക്കാറ്. അന്ന് കളത്തിൽ വേലായുധൻ നായരെപ്പോലുള്ള പലരും എറണാകുളത്തുണ്ടായിരുന്നു. എന്നാൽ ഗുരുജിയോടൊപ്പം ഒരു സാധാരണ സ്വയംസേവകന്റെ വീട്ടിൽ താമസിച്ചു എന്നതിലെ സവിശേഷമായ അനുഭൂതി ആ ഡയറിക്കുറിപ്പിൽ ഉണ്ട് എന്നെനിക്കു തോന്നുന്നു.
എറണാകുളത്ത് ശാരീരിക പ്രദർശനങ്ങൾ അത്യുന്നത നിലവാരം പുലർത്തുന്നതായിരുന്നു. ഒരൊറ്റ ആജ്ഞയെ തുടർന്ന് 64 എണ്ണങ്ങളുള്ള വ്യായാമങ്ങൾ വിസിലോ എണ്ണമോ നൽകാതെ ഘോഷിന്റെ താളത്തിനനുസരിച്ച് അത്ര മനോഹരമായി ചെയ്ത ഒരു പരിപാടി അതിനുശേഷം സംഘ ശിക്ഷാവർഗുകളിലല്ലാതെ ഞാൻ കണ്ടിട്ടില്ല. ദണ്ഡ, യോഗചാപ്, ചുരിക, ശൂലം, ഖഡ്ഗം തുടങ്ങിയ ശസ്ത്രങ്ങളുടെയെല്ലാം പ്രകടനം അതീവ ഹൃദ്യമായിരുന്നു. അവയിലെ വിഷമമുള്ള പ്രയോഗങ്ങൾ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടതും. ഗണഗീതവും ആവേശകരമായിരുന്നു.

മൈതാനത്തിൽ പ്രത്യേകം ഒരുക്കിയ ഒരു സ്ഥലത്ത് ധാരാളം പൗരജനങ്ങൾ ഇരുന്നു. ചുറ്റും നൂറുകണക്കിനാളുകൾ തടിച്ചുകൂടി. അന്നത്തെ എറണാകുളത്തിന്റെ നിലവാരമനുസരിച്ച് അത്ര വലിയൊരു പരിപാടി ആരും തന്നെ നടത്തിയിട്ടുണ്ടാവില്ല. കായിക പരിപാടികൾ കണ്ട് ആവേശം കയറിയ മന്നത്തു പത്മനാഭൻ, തനിക്കും നിക്കറും ഷർട്ടുമിട്ട് വടിയും പിടിച്ച് നിങ്ങളോടൊപ്പം ചുവടുവെക്കാൻ തോന്നുന്നുവെന്നും പ്രായാധിക്യം അതിന് തടസ്സമാവില്ലെന്നും പറഞ്ഞു. നായർ സമുദായമാണ് തന്റെകർമ്മരംഗമെങ്കിലും ഹൈന്ദവൈക്യം തന്റെ എന്നത്തെയും സ്വപ്നമാണെന്ന് മന്നം ആവർത്തിച്ചു.

ഗുരുജിയാകട്ടെ മന്നത്തിനെ പ്രശംസിച്ചത് മറ്റാരും ഉപയോഗിക്കാത്ത വാക്കുകൾ കൊണ്ടാണ്. Nowadays people have a delusion that a man becomes greatby English education. But here we have delusion that a man becomes great by English education. But here we have our venerable Mannath padmanabhan, the greatest of the great in these part our country amongst us without the so called English education. I have greatest regard for him. I met him in Trivandrum also and I saw the wonderful institution he had created there. I am saying this knowing fully well that he does not understand a single word of it. Otherwise it would have been considered as flattery, (ഇംഗ്ളീഷ് വിദ്യാഭ്യാസം കൊണ്ട് ഒരാൾ മഹാനാകൂ എന്ന മിഥ്യാധാരണ ഈയിടെയായി ജനങ്ങൾക്കുണ്ട്, എന്നാൽ ഇവിടെയിതാ ഇംഗ്ളീഷ് പഠിക്കാതെ തന്നെ ഈ ഭാഗത്തും മഹാൻമാരിൽ വച്ച് ഏറ്റവും മഹാനായ ആദരണീയ മന്നത്തു പത്മനാഭൻ നമ്മുടെ കൂടെയിരിക്കുന്നു. എനിക്കദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവുണ്ട്. ഞാൻ തിരുവനന്തപുരത്തും അദ്ദേഹത്തെ കാണുകയുംഅവിടെ അദ്ദേഹം പടുത്തുയർത്തിയ വിസ്മയകരമായ സ്ഥാപനം(എം.ജി.കോളേജ്) സന്ദർശിക്കുകയും ചെയ്തു. ഞാനീപറയുന്നതിലെ ഒരു വാക്കുപോലും. അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്ന തികഞ്ഞ ബോധമെനിക്കുണ്ട്. മറിച്ചായിരുന്നെങ്കിൽ ഇതൊരു മുഖസ്തുതിയാകുമായിരുന്നു.)

1952 ല്‍ ഗോവധനിരോധന പ്രസ്ഥാനത്തിന്റെ ഉദ്ഘാടനയോഗത്തില്‍ മന്നം ചെയ്ത അദ്ധ്യക്ഷപ്രഭാഷണത്തില്‍ നിന്ന്…

‘ആര്‍.എസ്സ്.എസ്സ്. ശക്തമായൊരു സംഘടനയാണ്. അവരുടെ ഇടയില്‍ ചെല്ലുമ്പോള്‍ എനിക്കൊരു നവോന്മേഷം ഉണ്ടാവാറുണ്ട്. അവരുടെ അച്ചടക്കബോധം കണ്ടു പഠിക്കണം. ശ്രീഗുരുജിയുടെ നേതൃത്വം ഈ സംഘടനയ്‌ക്ക് ഒരനുഗ്രഹമാണ്. ഈ സംഘടനയുടെ കീഴില്‍ ഹിന്ദുക്കള്‍ ഒന്നടങ്കം സംഘടിക്കണം.
അയ്യായിരത്തില്‍പരം വര്‍ഷങ്ങളിലെ പാരമ്പര്യമുള്ള മഹത്തായൊരു ജനത,
ഒരു ദേശീയകര്‍ത്തവ്യബോധ്യത്താല്‍ സ്വയം ഉയര്‍ത്തെഴുന്നേറ്റതായി
നാം വിശ്വസിക്കുന്നുവെങ്കില്‍ ഏതൊരുവനും ആര്‍.എസ്സ്.എസ്സുമായി
സഹകരിക്കണം. നാം ക്ലേശിച്ച് നേടിയെടുത്ത സ്വതന്ത്ര്യം സംരക്ഷിക്കുന്നതിന്
ഈ അതല്യമായ സംഘടനയ്‌ക്കും മാത്രമേ കഴിയൂ. അതുമാത്രമേ
യാഥാര്‍ത്ഥ്യത്തില്‍ ഹൈന്ദവസംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നുള്ളൂ.
ആ നിലയ്‌ക്ക് ഭാവിഭാരതത്തിന്റെ ആശാകേന്ദ്രം ആര്‍.എസ്സ്.എസ്സ്. ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’

Tags: nssmannamRSSGuruji GolwalkarP NarayananjiMannam Jayanthi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.