കര്‍ണ്ണിസേന മേധാവി സുഖ്ദേവ് സിങ്ങ് ഗോഗോമെഡിയെ വധിച്ച കേസില്‍ പ്രധാന കുറ്റവാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഹരിയാനയിലും രാജസ്ഥാനിലും നടത്തിയ റെയ്ഡിലാണ് പ്രധാനകുറ്റവാളി അശോക് കുമാറിനെ പിടികൂടിയത്. അശോക് കുമാറിന് രോഹിത് ഗൊദാരയുമായി ബന്ധമുണ്ട്. ഈ രോഹിത് ഗൊദാര ജയിലില്‍ കഴിയുന്ന ഖലിസ്ഥാനുമായി ബന്ധമുള്ള അധോലോക നായകന് ലോറന്‍സ് ബിഷ്ണോയുമായി അടുത്ത ബന്ധമുള്ളയാളാണ്.
കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷമാണ് പുതിയ വഴിത്തിരിവുണ്ടാകുന്നത്. കര്‍ണിസേന മേധാവിയെ വധിച്ചത് താനാണെന്ന് രോഹിത് ഗൊദാര സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ എന്‍ഐഎ പിടികൂടിയ പ്രധാന പ്രതി അശോക് കുമാര്‍ ഗൊദാരയുടെ അടുത്തയാളാണ്. ഗൊദാരയാകട്ടെ ഖലിസ്ഥാന്‍ അനുകൂലി ലോറന്‍സ് ബിഷ്ണോയി എന്ന അധോലോകനായകന്റെ ഗ്യാങിലെ അംഗവുമാണ്.
ഇപ്പോള്‍ കര്‍ണ്ണിസേന മേധാവിയെ വധിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നേരത്തെ അറസ്റ്റിലായ എട്ട് പേരെ പിടികൂടിയത് രാജസ്ഥാന് പൊലീസാണ്. ദേശീയ സാന്നിധ്യമുണ്ടെങ്കിലും പ്രധാനമായും രാജസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു അനുകൂല സംഘടനയാണ് കര്‍ണിസേന.
2023 ഡിസംബര്‍ അഞ്ചിനാണ് കര്‍ണ്ണിസേന മേധാവി ഗൊഗാമേദി പട്ടാപ്പകല്‍ വെടിവെയ്പില്‍ കൊല്ലപ്പെടുന്നത്. ഗൊഗാേദിയ്ക്കൊപ്പം അനുയായി നവീന്‍ ഷെഖാവത്തും കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഖലിസ്ഥാനെതിരെ കര്‍ശന നിലപാടിലാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: