തിരുവനന്തപുരം:പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് കുടിശികയായവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജനുവരി 31 വരെ തുടരും. നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഡിസംബര്‍ 31 ന് അവസാനിക്കേണ്ടതായിരുന്നു. പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടര്‍ന്നാണ് നടപടി.
ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് ഈ മാസം കൂടി സാധിക്കും.
സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക അടച്ചുതീര്‍ക്കാനാകും. മാരകരോഗം ബാധിച്ചവര്‍, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍ ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ രണ്ടുലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണപ്പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, ഓവര്‍ഡ്രാഫ്റ്റ് വായ്പ, ക്യഷ് ക്രെഡിറ്റ് വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകള്‍ക്കും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റില്‍ 100% കരുതല്‍ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകള്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും. ഈ പദ്ധതി അനുസരിച്ച് വായ്പ തീര്‍പ്പാക്കിയശേഷം നടപടിക്രമങ്ങള്‍ പാലിച്ച് അവര്‍ക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: