ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി വിമോചന സമരകാലത്ത് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് പറഞ്ഞു.
30 വര്‍ഷം പഴക്കമുള്ള കേസുകളില്‍ പ്രതി ചേര്‍ത്തവര്‍ പലരും മരണമടഞ്ഞതും മറ്റുള്ളവര്‍ ഭൂരിഭാഗവും എഴുപതിന് മുകളില്‍ പ്രായമുള്ളവരുമായ കേസുകളാണ് ഉള്‍പ്പെടുന്നത്. കേസുകള്‍ വ്യാജമായതിനാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ അവ പിന്‍വലിച്ചു. എന്നാലിപ്പോള്‍ ആ കള്ളക്കേസുകള്‍ പുനരുജ്ജീവിപ്പിച്ച് രാമഭക്തരായ പ്രവര്‍ത്തകരെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് സുരേന്ദ്ര ജെയിന് ആരോപിച്ചു.
രാമസേവകരെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നത്? അക്കാലത്ത് പതിനായിരത്തിലധികം കള്ളക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് സുരേന്ദ്ര ജെയിന് പറഞ്ഞു. അതെല്ലാം കുത്തിപ്പൊക്കി ഹിന്ദു സമൂഹത്തെ ഭയപ്പെടുത്താമെന്നാണോ അവര്‍ കരുതുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഒരു വശത്ത്, കോണ്‍ഗ്രസ് പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ക്ഷണം കിട്ടാന്‍ വേണ്ടി പരക്കം പായുന്നു. മറുവശത്ത് ഇത്തരത്തില്‍ കള്ളക്കേസെടുക്കുന്നു. അവര്‍ക്ക് ഇരട്ടമുഖമാണ്. 1949ല്‍ ബാലകരാമന്റെ വിഗ്രഹം പ്രത്യക്ഷമായപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ചേര്‍ന്ന് വിഗ്രഹം ബലമായി നീക്കം ചെയ്യാന്‍ ശ്രമിച്ചു. രാമവിഗ്രഹം അവിടെ സുരക്ഷിതമായി സൂക്ഷിച്ചത് അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് കെ.കെ. നായരുടെ ദൃഢനിശ്ചയത്തിലാണ്. അതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തിലെ വിഗ്രഹം നീക്കുമെന്ന് പറഞ്ഞാണ് അവര്‍ മത്സരിച്ചത്. കോണ്‍ഗ്രസിന്റെ രാമവിരുദ്ധ മുഖമാണ് ഇതിലൂടെ പ്രകടമാകുന്നത്.
കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് തക്ക മറുപടി നല്‍കും. ആ ജനകീയതരംഗത്തെ നേരിടാന്‍ ഒരു രാമവിരുദ്ധനും സാധിക്കാതെവരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: