ദുബായ്: ജനുവരി 1 മുതൽ യുഎ ഇയിൽ നിന്ന് ഭാരതത്തിലേക്ക് രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. അബുദാബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന വിമാന സർവീസുകളാണ് ഇത്തിഹാദ് എയർവേസ് ആരംഭിച്ചിരിക്കുന്നത്.
ഇതോടെ ഇത്തിഹാദ് എയർവേസ് വ്യോമയാന സേവനങ്ങൾ നൽകുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 10 ആയി ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക