കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഉച്ചയ്‌ക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. 3.10 ഓടെ കുട്ടനെല്ലൂര്‍ ഹെലിപ്പാഡിലിറങ്ങിയ അദ്ദേഹം അവിടെ നിന്നും റോഡ്‌ഷോയ്‌ക്കായി പുറപ്പെടും.
ജനറല്‍ ആശുപത്രി ജനറലില്‍ നിന്നും തുടങ്ങുന്ന റോഡ്‌ഷോ നായ്‌ക്കനാലിലാണ് അവസാനിപ്പിക്കും. ഏതാണ്ട് ഒന്നര കിലോമീറ്ററോളമാണ് റോഡ്‌ഷോ സംഘടിപ്പിക്കുക. അവിടെ നിന്നാണ് വനിതാ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി യാത്ര തിരിക്കുക.
പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസ്സായതിന്റെ അനുമോദന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സമ്മേളനത്തില്‍ വനിതകള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. വടക്കുംനാഥ മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ രണ്ട് ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: