തിരുവനന്തപുരം: ജസ്ന തിരോധാനത്തില്‍ അന്വേഷണം താല്കാലികമായി അവസാനിപ്പിച്ചുള്ള സി.ബി.ഐ റിപ്പോര്‍ട്ട് സാങ്കേതികത്വം മാത്രമാണെന്നും ജസ്നയെ ഇനിയും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ അന്വേഷണ ഉദ്യാഗസ്ഥന് ടോമിന് ജെ. തച്ചങ്കരി.രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ. ഒരു കേസിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തപ്പോഴാണ് ഇത്തരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുള്ളത്. എന്നെങ്കിലും കേസിനെ കുറിച്ച് സൂചന ലഭിച്ചാല്‍ തുടര്‍ന്നും അന്വേഷിക്കാനാകുമെന്നും തച്ചങ്കരി പറഞ്ഞു.
കേസില്‍ പൊലീസ് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മനഃപൂര്‍വം വീഴ്ച ഉണ്ടായിട്ടില്ല.കേസുകള്‍ തെളിയാതെ വരുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ സ്വാഭാവികമാണ്.
ജസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടരന്വേഷണം ആകാമെന്നുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുമ്പോഴും ഇതിനു തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല.
ജസ്നയെ കാണാതായെന്ന പരാതി കിട്ടി 48 മണിക്കൂറിനുള്ളില്‍ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: