Categories: Kerala

എന്‍ എസ് എസ് സമ്മാനിച്ചത് നാലു പവന്‍ മാല ; അഹന്തക്ക് ഏറ്റ അവസാനത്തെ പ്രഹരമെന്ന് സി രാധാകൃഷ്ണന്‍

Published by

ചങ്ങനാശ്ശേരി: മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന് എന്‍ എസ് എസ് സമ്മാനിച്ചത് നാലു പവന്‍ മാല.മന്നത്ത് പത്മനാഭന്റെ മുദ്രയുള്ള ലോക്കറ്റോടു സ്വര്‍ണ മാലയാണ് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശശികുമാര്‍ അദ്ദേഹത്തെ അണിയിച്ചത്. സ്വര്‍ണം ധരിക്കില്ലെന്ന എന്റെ അഹന്തക്ക് അവസാനത്തെ പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് ഉപഹാരം നല്കി ആദരിച്ചതിന് നന്ദി സൂചകമായി രാധാകൃഷ്ണന്‍ പറഞ്ഞു.
’84 വയസ്സുവരെ ഞാന്‍ സ്വര്‍ണ ചങ്ങല അണിഞ്ഞിട്ടില്ല. അങ്ങനെയൊന്ന് വേണ്ടയെന്നായിരുന്നു എന്റെ നിശ്ചയം. സ്വര്‍ണചങ്ങല എന്നല്ല സ്വര്‍ണം കൊണ്ടുള്ള ഒന്നും എന്റെ ദേഹത്തു വേണ്ടയെന്നായിരുന്നു എന്റെ നിശ്ചയം. അതു ശരിയല്ലെന്ന് സുകുമാരന്‍ നായര്‍ തീരുമാനിച്ചിരിക്കുന്നു. സ്വര്‍ണം ധരിക്കില്ലെന്ന എന്റെ അഹന്തക്ക് അവസാനത്തെ പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്. ആ ഒരു ഡമ്പു കൂടി അവസാനിച്ചിരിക്കുന്നു.;
സി രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിവ്‌കെട്ട സമൂഹത്തിന് എങ്ങനെയാണ് നാടിനെ സേവിക്കാന്‍ കഴിയുകയെന്ന ചോദ്യം ഉറക്കെ ചോദിച്ചയാളാണ് മന്നത്ത് പത്മനാഭന്‍. എല്ലാ കഴിവുകേടുകളും തൂത്തുകളഞ്ഞ് അവര്‍ സ്വയം വളര്‍ന്ന് വികസിച്ച് ആ വികസനത്തിന്റെ സല്‍ഫലങ്ങള്‍ ലോകത്തിന് മൊത്തമായി സംഭാവന ചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഈ സമൂഹ അവബോധം വിഭാഗീയതയായി വളരരുത് എന്നും സൃഷ്ടിപരമായിരിക്കണമെന്നും തീരുമാനിക്കുകകൂടി ചെയ്തു. സിരാധാകൃഷ്ണന്‍ പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by