കോട്ടയം: മന്നം ജയന്തിയോടനുബന്ധിച്ച് ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സമാധിയില്‍ ബിജെപി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രി വി.മുരളീധരന്, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ് , സെക്രട്ടറി എസ് സുരേഷ്, ബി രാധാകൃഷ്ണമേനോന് എന്നിവരാണ് പെരുന്നയിലെ ആചാര്യസമാധിയില് പുഷ്പാര്‍ച്ചന നടത്തിയത്.
എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും നടത്തി. എന്‍എസ്എസ് വെസ് പ്രസിഡന്റ് എം.സംഗീത്കുമാറും സന്നിഹിതമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: