മറിയക്കുട്ടി തരംഗം തീരുന്നില്ല…. ക്രിസ്തുമസ് ആഘോഷവേളകളില്‍ കമ്മ്യൂണിസ്റ്റിതര പാര്‍ട്ടികളുമായി ഒത്തുചേര്‍ന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കിട്ടുന്ന വേദികളില്‍ എനിക്ക് വേണ്ടിയല്ല, എന്നെ പോലെ കുറേ ആള്‍ക്കാര്‍ ഇവിടുണ്ട് അവര്‍ക്ക് വേണ്ടിയാണ് താന്‍ പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി ജനങ്ങളുടെ മൊത്തം താരമായി മാറിയ മറിയക്കുട്ടി.
താങ്കള്‍ നഗ്നനാണ്…. ഉറക്കെ പറയും വിധം കേരളക്കാരെയാകെ ചിന്തിപ്പിച്ച മറിയക്കുട്ടി. പിണറായി വിജയന്റെ ഗുണ്ടകള്‍ക്ക് പോലീസ് നല്‍കുന്നത് ഉമ്മയാണ്. എന്നാല്‍, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുകയും ചെയ്യും. സമരം ചെയ്തവരെ തല്ലിയ പോലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ നാടു രക്ഷപ്പെടുമെന്നും മറിയക്കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. മോദി വരുന്ന ചടങ്ങിലും മറിയകുട്ടി പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ മറിയക്കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു
2023 ഒരു യഥാര്‍ത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു എന്ന് പറയുകയാണ് ജോയ് മാത്യു. മറിയക്കുട്ടിയുടെ സമരമാര്‍ഗ്ഗം ഗാന്ധിയനാണോ മാര്‍ക്‌സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി എന്നും ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ വാക്കുകള്‍:
2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം.
മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം !
മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ
മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി
ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും
(മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട ,അത് ചികിത്സയില്ലാത്ത രോഗമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: