നാമപ്രഖ്യാപനം
മനുഷ്യനെ ഏതു പേരില്‍ വിളിക്കുന്നുവോ അവന് അതനുസരിച്ചുള്ള നേരിയ അനുഭൂതി ഉളവാകുന്നു എന്നത് മനഃശാസ്ത്രപരമായ ഒരു വസ്തുതയാണ്. വിളിക്കുന്നവരും വിളിക്കപ്പെടുന്നവരുടെ പേരിന് അനുസൃതമായ വ്യക്തിത്വത്തെ ചെറുതോ വലുതോ ആയ തോതില്‍ സങ്കല്പിക്കുന്നു. അതിനാല്‍ പേരിന് അതിന്റേതായ പ്രാധാന്യമുണ്ട്. മനോഹരമായ പേരുതന്നെ തെരഞ്ഞെടുത്ത് ഇടണം.
കുട്ടിക്ക് പേരിടുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കണം.
1.ഗുണപ്രധാനമായ പേരിടുക. ഉദാ: സത്യന്‍, മൃത്യുഞ്ജയന്‍, വിജയന്‍, അജയന്‍, പ്രതാപന്‍, ജിതേന്ദ്രന്‍, പവിത്രന്‍, സുധീരന്‍ ഇത്യാദി. ഇതുപോലെതന്നെ പെണ്‍കുട്ടികള്‍ക്ക് പ്രഭ, ക്ഷമ, സുശീല, മായ, ശാന്തി, സത്യവതി, പ്രതിഭ എന്നിങ്ങനെയുള്ള പേരുകള്‍.
2.മഹാപുരുഷന്മാരുടേയും ദേവീദേവന്മാരുടേയും പേരുകള്‍ കുട്ടികള്‍ക്ക് ഇടാവുന്നതാണ്. ഉദാ: ഗണേശന്‍, രാമന്‍, ശിവന്‍, ശങ്കരന്‍, കൃഷ്ണന്‍, വാസുദേവന്‍, ഭരതന്‍, ലക്ഷ്മണന്‍, സുഭാഷ്, പരാശരന്‍, രവീന്ദ്രന്‍, കാര്‍ത്തികേയന്‍, കമലേശന്‍, ഗൗതമന്‍, വിഷ്ണു, മോഹന്‍ ഇത്യാദി. പെണ്‍കുട്ടികള്‍ക്ക് കൗസല്യ, സുമിത്ര, യശോദ, ദേവകി, പാര്‍വ്വതി, ദമയന്തി, പദ്മാവതി, ലക്ഷ്മി, കമല, സരസ്വതി, ഗായത്രി, സീത, ഉര്‍മ്മിള, അനസൂയ ഇത്യാദി പേരുകള്‍ ഇടുക.
3.പ്രകൃതിവൈശിഷ്ട്യങ്ങളുടെ പേരിലും കുട്ടികള്‍ക്ക് പേരിടാവുന്നതാണ്. ഉദാ: രജനീകാന്ത്, അരുണ്‍കുമാര്‍, രത്‌നാകരന്‍, വസന്തകുമാര്‍, അനില്‍, പവനന്‍, പുഷ്പാംഗദന്‍, പ്രകാശ് ഇത്യാദി. പെണ്‍കുട്ടികള്‍ക്ക് രജനി, ഉഷ, സന്ധ്യ, സരിത, ഗംഗ, യമുന, ത്രിവേണി, സുരഭി, സുഷമ ഇത്യാദി പേരുകള്‍ ഇടാം. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും പേരുകളുടെ ഒരു നീണ്ട ലിസ്റ്റ് ഉണ്ടാക്കാന്‍ കഴിയും. അതില്‍നിന്നും ഇഷ്ടാനുസരണം സൗമ്യവും ഉത്സാഹപ്രദവും പ്രേരണാദയകവുമായ പേരു തെരഞ്ഞെടുത്ത് ഇടാം. കുട്ടികളോടു ഇടയ്‌ക്കിടെ അവരുടെ പേരിന്റെ അര്‍ത്ഥം ഇന്നതാണെന്നും ആ ഗുണവിശേഷം അവരില്‍ വികസിപ്പിക്കണമെന്നും ബോധിപ്പിച്ചുകൊണ്ടിരിക്കുക.
ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുന്ന സമയത്ത് പേരെഴുതി അലങ്കരിച്ച തളികയുടേയോ ഫലകത്തിന്റെയോ മേല്‍നിന്ന് തുണി മാറ്റുക. പേര് സകലരേയും കാണിക്കുക. ഈ കാര്യം ആചാര്യനോ ഏതെങ്കിലും മാന്യവ്യക്തിയോ ചെയ്യുക. പ്രഖ്യാപിച്ച ഈ പേര് സകലര്‍ക്കും അഭിമാനം കൊള്ളത്തക്ക വ്യക്തിത്വത്തിന്റെ പ്രതീകമാകുമെന്ന് സങ്കല്പിക്കുക.
ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ
ദേവാവാധത്താം പുഷ്‌കരസ്രജൗ
മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ എല്ലാവരേയും പേരുകാണിക്കുക. മൂന്നു പ്രാവശ്യം ആശംസാവാക്യം ഘോഷിക്കുക.
1.(പ്രമുഖവ്യക്തി) ശിശുവിന്റെ പേരു പറയുക
‘ചിരായു ആകട്ടെ!’ എന്ന് മറ്റുള്ളവര്‍ പറയുക.
2. (പ്രമുഖവ്യക്തി) ശിശുവിന്റെ പേരു പറയുക
‘ധര്‍മ്മിഷ്ഠന്‍ ആകട്ടെ!’ എന്ന് മറ്റുള്ളവര്‍ പറയുക.
3. വീണ്ടും (പ്രമുഖവ്യക്തി) ശിശുവിന്റെ പേരുപറയുക
‘പുരോഗാമി ആകട്ടെ!’എന്ന് മറ്റുള്ളവര്‍ പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: