കൊച്ചി : പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ അതില്‍ ചില ഭാഗം മാത്രം പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമാവുകയും യാക്കോബായ, കത്തോലിക്ക സഭകളും ബിജെപിയും വിമര്‍ശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നടപടി.
തന്റെ എന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെയെങ്കില്‍ വീഞ്ഞിന്റേയും കേക്കിന്റേയും പരാമര്‍ശം പിന്‍വലിക്കുന്നു. കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല താന്‍ ഉന്നയിച്ചത്. പരാമര്‍ശം പിന്‍വലിച്ചെങ്കിലും തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല.
വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായമാണ് വ്യക്തമാക്കിയത്. അതിനെ തന്റെ നിലപാട് മാത്രമായി കണക്കാക്കിയാല്‍ മതി. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കില്ല. ആരെയെങ്കിലും ഭയപ്പെട്ട് കീഴ്പ്പെട്ട് പോകാന്‍ സാധിക്കില്ല.
മണിപ്പുരില്‍ ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടിട്ടും ആളുകള്‍ പലായനം ചെയ്തിട്ടും ഇവിടുത്തെ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ. നിരന്തരം ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. എന്നാല്‍ ഇത് കേരളത്തിലുണ്ടാകുന്നുണ്ടോ. ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും സഹകരണത്തോടെയാണ് പോകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നത് നാളെ കേരളത്തില്‍ സംഭവിക്കുമോ എന്ന് ആശങ്ക പലര്‍ക്കുമുണ്ട്. കേരളത്തിന്റെയും രാജ്യത്തിന്റെയും കാര്യമാണ് പറഞ്ഞത്.
ക്ലിമീസ് തിരുമേനി വളരെ പ്രിയപ്പെട്ടയാളാണ്. വേദനിപ്പിച്ച ഭാഗം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞതു പ്രകാരം വീഞ്ഞും കേക്കും പരമാര്‍ശം പിന്‍വലിക്കുന്നു. എന്നാല്‍ രണ്ടാമത്ത ഭാഗമായ മണിപ്പുര്‍ വിഷയത്തില്‍ ഉറച്ചുനില്‍ക്കുന്നു. ക്രിസ്മസിന് പ്രധാനമന്ത്രി നടത്തിയ പരിപാടിയില്‍ മണിപ്പുര്‍ വിഷയം ഉന്നയിക്കാന്‍ നല്ല അവസരമായിരുന്നു. അത് ചെയ്തില്ലെന്നാണ് താന്‍ പറഞ്ഞത്. അന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന് വലിയ പ്രാധാന്യം കിട്ടിയേനെ. പക്ഷെ അത് ചെയ്തില്ല. ചില മാധ്യമങ്ങള്‍ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും സജി ചെറിയാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: