ബ്രിട്ടീഷ് വാഴ്ചക്കാലത്ത് ഫൈസാബാദ് ജില്ലാ ഗസറ്റിയറിന്റെ എഡിറ്ററായിരുന്ന എച്ച്.ആര്. നെവില്ലി രാമജന്മഭൂമിയിലെ ‘പൗരാണിക ക്ഷേത്രം തകര്‍ത്ത ബാബര്‍ അതേസ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചു’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
1717ല്‍ അംബേറിലെ ഭരണാധികാരിയായിരുന്ന ജയ്സിങ് രണ്ടാമന് രാമജന്മഭൂമി ഉള്‍പ്പെടുന്ന പ്രദേശം വിലയ്ക്കു വാങ്ങി. ഇതുസംബന്ധിച്ച രേഖയില്‍ ഒരു മസ്ജിദ് ഉള്ളതായി കാണുന്നുണ്ട്. 1766-77 കാലത്ത് ഇവിടം സന്ദര്‍ശിച്ച ജെസ്യൂട്ട് പാതിരി ജോസഫ് ടി. ഒരു വീട് അടക്കം ബാബര്‍ തകര്‍ത്ത രാംകോട്ട് കോട്ടയെക്കുറിച്ച് എഴുതിയിരിക്കുന്നു. രാമന് ജനിച്ച സ്ഥലത്തെ നിര്‍മിതിയെയാണ് വീടെന്ന് പറയുന്നത്.
1855ല്‍ പ്രദേശത്തെ ബ്രിട്ടീഷ് ഭരണസംവിധാനം മസ്ജിദ് നില്ക്കുന്നിടം രണ്ടായി ഭാഗിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി നല്കി. സമീപത്തെ ഹനുമാന്‍ഗഡി ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് മസ്ജിദ് തകര്‍ത്താണെന്ന് അവകാശപ്പെട്ട് ആക്രമണം നടത്തിയവരെ ഹിന്ദുക്കള്‍ ശക്തമായി പ്രതിരോധിച്ചു. പിന്തിരിഞ്ഞോടിയ ഈ അക്രമി സംഘം ബാബറി മസ്ജിദില്‍ അഭയം പ്രാപിച്ചു.
ഔധിലെ നവാബ് നിയോഗിച്ച അന്വേഷണ സമിതി മസ്ജിദ് തകര്‍ത്തല്ല ഹനുമാന്‍ഗഡി ക്ഷേത്രം നിര്‍മിച്ചതെന്ന് കണ്ടെത്തി. എന്നിട്ടും മതഭ്രാന്തരായ മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നതിനായി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു മസ്ജിദ് നിര്‍മിക്കാന്‍ അനുവദിച്ചു. കുറച്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിനു ബദലായി തര്ക്കമന്ദിരത്തിനോട് ചേര്‍ന്ന് ഹനുമാന്‍ഗഡിയിലെ പൂജാരിയുടെ നേതൃത്വത്തില്‍ ഒരു ഗോപുരം നിര്‍മിച്ചു. ഇതോടെ തര്‍ക്കം ഒരു മജിസ്ട്രേറ്റിനു മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: