Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏകദിനത്തോട് വിടപറഞ്ഞ് വാര്‍ണര്‍; ഐപിഎല്‍ അടക്കമുള്ള വിദേശ ഫ്രാഞ്ചൈസികളില്‍ തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 01:09 am IST
in Cricket

സിഡ്‌നി: ഏകദിന ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ നടന്നുവരുന്ന പരമ്പരയിലെ അവസാന മത്സരത്തോടെ ടെസ്റ്റില്‍ നിന്നും വിരമിക്കാനിരിക്കെയാണ് വാര്‍ണര്‍ ഏകദിനത്തില്‍ ഇനി ഉണ്ടാവില്ലെന്ന് പുതുവര്‍ഷദിനത്തിലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ട്വന്റി20 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തുടരും.

ഭാരതത്തിനെതിരായ ലോകകപ്പ് ഫൈനലാണ് താരത്തിന്റെ അവസാന ഏകദിന മത്സരം. നാളെ പാകിസ്ഥാനെതിരെ ആരാംഭിക്കുന്നത് വാര്‍ണറുടെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരിക്കും. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പേ തന്നെ വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഓസീസിന് ആറാം വട്ടം ലോക കിരീടം നേടിക്കൊടുക്കുന്നതില്‍ വാര്‍ണര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ താരമാണ് വാര്‍ണര്‍.

പുതുമുഖ താരങ്ങള്‍ക്കായി ടീമില്‍ നിന്നും ഒഴിഞ്ഞുകൊടുക്കുന്നുവെന്നാണ് മാധ്യമങ്ങളോട് 37കാരനായ വാര്‍ണര്‍ പറഞ്ഞത്. ട്വന്റി20 ക്രിക്കറ്റില്‍ തുടരുന്ന താരം വിദേശ രാജ്യങ്ങളിലടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് തുടരുമെന്ന് അറിയിച്ചു. ഐപിഎലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിലാണ് താരം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

2009ല്‍ ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ വാര്‍ണര്‍ 2015ല്‍ ലോകകപ്പ് നേടിയ ടീമിലും ഉണ്ടായിരുന്നു. കരിയറില്‍ 161 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള വാര്‍ണര്‍ 45.30 ശരാശരിയില്‍ 6,932 റണ്‍സെടുത്തിട്ടുണ്ട്. 22 സെഞ്ചുറികളും 33 അര്‍ദ്ധസെഞ്ചുറികളും അടിച്ചിട്ടുണ്ട്. 179 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. നാളെ സിഡ്‌നിയില്‍ നടക്കാനിരിക്കുന്നത് വാര്‍ണറുടെ 112-ാം അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റ് ആണ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരവും ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓസീസ് താരവുമാണ് വാര്‍ണര്‍. 29 ഏകദിന സെഞ്ചുറികള്‍ നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ആണ് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓസീസ് താരം.

‘അതില്‍ യാതൊരു കുറ്റബോധവുമില്ല’

ഏകദിന ക്രിക്കറ്റിലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 2018ലെ പന്തുചുരണ്ടലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ തനിക്ക് യാതൊരു ദുഖവുമില്ലെന്ന് ഡേവിഡ് വാര്‍ണറുടെ മറുപടി. മത്സരത്തിനിടെ ബൗളര്‍മാര്‍ക്ക് പന്തില്‍ ഗ്രിപ്പ് കിട്ടാന്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ചുരണ്ടിയ സംഭവം ഓസ്‌ട്രേലിയയെ കായിക ലോകത്തിന് മുന്നില്‍ നാണം കെടുത്തിയിരുന്നു. സ്മിത്ത് നായകനായ ടീമില്‍ അന്ന് ഉപനായകനായിരുന്നു വാര്‍ണര്‍. സംഭവത്തില്‍ താരത്തിന് പങ്കുണ്ടെന്ന് സംശയമില്ലാതെ വ്യക്തമായതാണ്. അതേ കുറിച്ച് ഇതുവരെ ഒരു ഏറ്റുപറച്ചിലിന് താരം തയ്യാറായിട്ടില്ല. അതിനിടെയാണ് സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് നിഷേധപരമായ മറുപടി ഇന്നലെ നല്‍കിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Tags: IPLDavid warnerAustralia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.