ശ്രീഹരിക്കോട്ട: പുതുവര്‍ഷ ദിനത്തില്‍ കൂടുതല്‍ ദൗത്യങ്ങള്‍ക്കൊരുങ്ങി ഐഎസ്ആര്‍ഒ. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച ഇന്ത്യയുടെ കന്നി സൗരോര്‍ജ്ജ ദൗത്യമായ ആദിത്യ എല്‍1 ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ എല്‍1 പോയിന്റിലെത്താനുള്ള അവസാന നീക്കത്തിന് തയ്യാറാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് പറഞ്ഞു.
ജനുവരി 6ന് ആദിത്യഎല്‍1 അതിന്റെ എല്‍1 പോയിന്റില്‍ എത്താന്‍ പോകുകയാണ്. അത് അവിടെ നിലനിര്‍ത്താനുള്ള അന്തിമ നീക്കമാണ് ഞങ്ങള്‍ നടത്തുക. തമോഗര്‍ത്തങ്ങളെ പഠിക്കാനുള്ള എക്സ്പോസാറ്റ് മിഷന്റെ വിജയകരമായ വിക്ഷേപണത്തിനും പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ മേധാവി.
ഈ വര്‍ഷം 12-14 ദൗത്യങ്ങള്‍ വരെ നടത്താന്‍ ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. 12 മാസത്തിനുള്ളില്‍ (2024ല്‍), ഞങ്ങളുടെ ലക്ഷ്യത്തില്‍ കുറഞ്ഞത് 12 ദൗത്യങ്ങളെങ്കിലും നടപ്പാക്കും. ഹാര്ഡ്വെയര് ഉല്‍പ്പാദിപ്പിക്കുന്നതിനും പരിശോധന പൂര്‍ത്തിയാക്കുന്നതിനും കാര്യങ്ങള്‍ ശരിയായി നടക്കുന്നതിലും നമ്മുടെ കഴിവിനെ ആശ്രയിച്ച് ഇത് കവിഞ്ഞേക്കാം. മികച്ച പ്രവര്‍ത്തനമാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.
ഗഗന്യാന് ദൗത്യത്തെക്കുറിച്ച് ചോദ്യപ്പോള്‍ കുറഞ്ഞത് രണ്ട് അബോര്‍ട്ട് ദൗത്യങ്ങളെങ്കിലും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളില്ലാതെ നടത്തുന്ന ദൗത്യത്തില്‍ ചിലപ്പോള്‍ ഒരു വ്യക്തിയെ കൂടി അയക്കാനുമുള്ള ടെസ്റ്റുകളും നടത്തുന്നുണ്ട്. പാരച്യൂട്ട് ഡ്രോപ്പ് ടെസ്റ്റുകള്‍, 2025 ല്‍ യഥാര്‍ത്ഥ വിക്ഷേപണത്തിന് മുമ്പ് 100 മൂല്യനിര്‍ണ്ണയ പരിശോധനകള്‍ നടത്തപ്പെടും. 2024 ഗഗന്‍യാന്റെ വര്‍ഷമായിരിക്കുമെന്നും ഐഎസ്ആര്‍ഒ മേധാവി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: