ലഖ്നൗ: തന്റെ മണ്ഡലമായ അമേഠി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മുന്‍പില്‍ എത്തിയത് വിരമിച്ച ഒരു സംഘം അധ്യാപകര്‍ക്ക് ശമ്പളകുടിശ്ശിക കിട്ടിയിട്ടില്ലെന്ന പരാതി. ഉടനെ ഫോണെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് സ്മൃതി ഇറാനി കല്‍പിച്ചു:””മനുഷ്യത്വം കാണിക്കൂ. ഇത് അമേഠിയാണ്”. നിങ്ങളുടെ മേശപ്പുറത്ത് എന്ത് കെട്ടിക്കിടപ്പുണ്ടെങ്കിലും ഇന്ന് തന്നെ ഇവരുടെ പ്രശ്നം പരിഹരിക്കണമെന്ന് ഇറാനി ഉദ്യോഗസ്ഥന് നിർദേശം നൽകി.
ഇത് അമേഠിയാണെന്നും ഇവിടെയുള്ള ഓരോ പൗരനും എന്നെ സമീപിക്കാൻ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു. വിദ്യാഭ്യാസ ഓഫീസറുമായി ബിജെപി എംപി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മൂന്ന് ദിവസത്തെ സന്ദർശനത്തിന് അമേഠിയില്‍ എത്തിയ സ്മൃതി ഇറാനി ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് വിരമിച്ച സ്കൂൾ അധ്യാപകർ ശമ്പളം ഇനിയും ലഭിച്ചില്ലെന്നാരോപിച്ച് മന്ത്രിയെ സമീപിച്ചത്..
ഉടൻ നടപടിയുമായി കേന്ദ്രമന്ത്രി രംഗത്തെത്തി. അവൾ ഉടൻ തന്നെ സ്‌കൂൾ ജില്ലാ വിദ്യാഭ്യാസ ഇൻസ്‌പെക്ടറെ വിളിച്ച് വിരമിച്ച അധ്യാപകരുടെ ശമ്പള കുടിശ്ശക മുഴുവൻ തീർത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
അമേഠിയിൽ താമസിക്കുന്ന ഓരോ വ്യക്തിയും തങ്ങളുടെ പ്രശ്‌നങ്ങളുമായി നേരിട്ട് തന്നെ സമീപിക്കാറുണ്ടെന്നും സ്മൃതി ഓഫീസറോട് പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാരും അധ്യാപകർക്ക് അവരുടെ കുടിശ്ശിക നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സ്മൃതി ഇറാനി ഉദ്യോഗസ്ഥനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: