തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തി ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദഗ്ധയായ ചിത്ര സി.ആര്. ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ (ഡിഎസി) എന്ന പേരില്‍ അറിയപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള മുതുകാടിന്റെ കേന്ദ്രത്തെക്കുറിച്ചാണ് ചില ആശങ്കകള്‍ ചിത്ര സി.ആര് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
സര്‍ക്കാരില്‍ നിന്നും ഗ്രാന്റൊന്നും വാങ്ങുന്നില്ല എന്ന മുതുകാടിന്റെ അവകാശവാദത്തെ വെല്ലുവിളിച്ച് ഈ കേന്ദ്രം സംസ്ഥാന സര്‍ക്കാരില്‍ നിന്നും രണ്ട് കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ചിത്ര വാദിക്കുന്നു. 300 ഭിന്നശേഷിക്കാരായ കുട്ടികളുള്ള ഈ കേന്ദ്രത്തില്‍ സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍ രണ്ടു പേര് മാത്രമേയുള്ളൂവെന്നാണ് ചിത്ര ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം.
ചിത്രയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ് വായിക്കാം.
ചിത്രയുടെ ഈ കുറിപ്പ് അഭിഭാഷകനും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകനായ ഹരീഷ് വാസുദേവനും പങ്കുവെച്ചതോടെയാണ് ഡിഎസി എന്ന ഈ കേന്ദ്രം ചര്‍ച്ചാവിഷയമായത്.
എന്നാല്‍ പിന്നീട് ഹരീഷ് വാസുദേവന്‍ തന്റെ കുറിപ്പ് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: