ന്യൂദല്‍ഹി : ഭാരതം ഇന്ന് ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമായ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 108ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023ലെ അവസാനദിനത്തിലെ അവസാന മന്‍ കി ബാത്ത് ആയതിനാല്‍ പ്രധാനമന്ത്രിയുടെ പുതുവത്സര സന്ദേശം കൂടിയായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്.
രാജ്യം ‘വീക്ഷിത് ഭാരത്’, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. 2024ലും ഈ ചൈതന്യവും വേഗതയും നിലനിര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഊന്നല്‍ നല്‍കണം ‘ഫിറ്റ് ഇന്ത്യ’യ്‌ക്കായി ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നടന്‍ അക്ഷയ് കുമാര്‍ എന്നിവര്‍ തങ്ങളുടെ ഫിറ്റ്‌നസ് ടിപ്പുകളും അദ്ദേഹം പങ്കുവെച്ചു.
അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ടാദിനത്തോടനുബന്ധിച്ച് രാജ്യം മുഴുവന്‍ അയോധ്യയിലേക്ക് വരാന്‍ ആവേശഭരിതരും ആകാംക്ഷയുമുള്ളവരുമാണ്. ആളുകള്‍ അവരുടെ വികാരങ്ങള്‍ പല തരത്തില്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ നമുക്ക് തിരിച്ചറിയാം. ഇവ #ShriRamBhajan എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാം ഭക്തി പ്രവാഹമായി മാറുമിതെന്നും അദ്ദേഹം പറഞ്ഞു.
‘2024 വര്‍ഷം പിറക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. രാജ്യത്തിന്റെ നേട്ടങ്ങള്‍ ഓരോ ഭാരതീയന്റേയും നേട്ടങ്ങളാണ്. പഞ്ചപ്രാണനെ മനസ്സില്‍ വച്ചുകൊണ്ട് ഇന്ത്യയുടെ വികസനത്തിനായി നമ്മള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: