കോഴിക്കോട്: തുഞ്ചന്‍ ദിനത്തോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യ വേദി തുഞ്ചന്‍ പറമ്പിലേക്ക് സാംസ്‌കാരിക തീര്‍ത്ഥയാത്ര നടത്തി. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എസ്.കെ. പൊറ്റെക്കാട്ടിന്റെ കോഴിക്കോട് പുതിയറയിലുള്ള സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച യാത്ര തപസ്യ സ്ഥാപക പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ അനൂപ് കുന്നത്ത്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര, സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനില്‍ പൂനൂര്‍ സ്വാഗതം പറഞ്ഞു.
മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ തിക്കോടിയന്റെ ഭവനം, കവി ആര്‍. രാമചന്ദ്രന്‍ മാസ്റ്ററുടെ വീട്, ദീര്‍ഘകാലം കവി കുഞ്ഞുണ്ണി മാസ്റ്റര്‍ താമസിച്ച ശ്രീരാമകൃഷ്ണ മിഷന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലില്‍ വീട് എന്നിവ സന്ദര്‍ശിച്ച് യാത്രാംഗങ്ങള്‍ ആദരവ് അര്‍പ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ചേര്‍ന്ന ആദര സദസ്സുകളില്‍ സാഹിത്യ നായകന്മാരുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ബാലചന്ദ്രന്‍ പുതുക്കുടി, നന്ദകുമാര്‍ നന്മണ്ട, കെഎം പ്രകാശിനി, കവിത ദിനേശ്, ദിനേശ് കുമാര്‍, ശ്രീരഞ്ജിനി ചേവായൂര്‍, എസ്. സുനിത, ബിജു. ടി.കെ, നിഷാനി, വി.പി. സുരേന്ദ്രന്‍, ശ്യാം സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുഞ്ചന്‍ പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ യാത്രാസംഘം പുഷ്പാര്‍ച്ചന നടത്തി. സമാപന യോഗത്തില്‍ വത്സന്‍ നെല്ലിക്കോട് അധ്യക്ഷനായി. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ തുഞ്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അനൂപ് കുന്നത്ത്, തിരൂര്‍ യൂണിറ്റ് സെക്രട്ടറി അശ്വതി. സി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, അനില്‍ പൂനൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക