തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും.
15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്സിബിഷന് ഏഷ്യയില്‍തന്നെ ഏറ്റവും വലുതും ആദ്യത്തേതുമായിരിക്കും. 25 ഏക്കര്‍ സ്ഥലത്താണ് ഫെസ്റ്റിവല്‍ സമുച്ചയം തയാറാകുന്നത്. കേരള സംസ്ഥാന ശാസ്ത്രസങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ രാത്രികാല വാനനിരീക്ഷണം ഉള്‍പ്പെടെയുള്ള പരിപാടികളുമുണ്ട്.
ജര്‍മന്‍ കോണ്‍സുലേറ്റിന്റെ എനര്‍ജി ഇന്ട്രാന്സിഷന്, പെസിഫിക് വേള്‍ഡ്സ് ഇന്‍സ്റ്റിറ്റിയൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ, ഡഗ്ലസ് ഹെര്‍മന്‍ ക്യൂറേറ്റ് ചെയ്യുന്ന വാട്ടര്‍ മാറ്റേഴ്സ്, അലിയാന്‍സ് ഫ്രാന്ക്സൈസ് സജ്ജമാക്കുന്ന ക്ലൈമറ്റ് ചെയ്ത ബ്രിട്ടീഷുകാരനായ ഇന്സ്റ്റലേഷന് ആര്‍ട്ടിസ്റ്റ് ലുക് ജെറം നിര്‍മിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും യഥാര്‍ഥ മാതൃകകള്‍ ഉള്‍പ്പെട്ട മ്യൂസിയം ഓഫ് മൂണ്‍ ആന്‍ഡ് മാഴ്സ്, മെല്‍ബണിലെ ലോകപ്രശസ്ത ബയോ മോളിക്യുലാര്‍ അനിമേറ്ററായ ഡ്രൂ ബെറിയുടെ മോളിക്യുലാര്‍ അനിമേഷന്‍, ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സീഡ്സ് ഓഫ് കള്‍ച്ചര്‍, വിവിധ ദേശീയതല സയന്‍സ് സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: