മംഗലാപുരം: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്പ്രസ് മംഗലാപുരത്തേക്ക് നീട്ടും. കാസര്‍കോട്- തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ജനുവരി ആദ്യവാരം മുതല്‍ മംഗലാപുരത്തു നിന്നും സര്‍വീസ് ആരംഭിക്കും. കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ ഉടന്‍ പരീക്ഷണ ഓട്ടം ഉണ്ടാകും. 46-കിലോമീറ്ററാകും ട്രയല്‍ റണ്‍ നടത്തുന്നത്.
മംഗലാപുരം -ഗോവ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷമാകും മാറ്റം പ്രാബല്യത്തില്‍ വരിക. ഇതിനാല്‍ തന്നെ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വന്ദേഭാരത് എക്സ്പ്രസ് രാവിലെ ഏഴിനാണ് കാസര്‍കോട് നിന്നും സര്‍വീസ് ആരംഭിക്കുന്നത്.
കാസര്‍കോട് നിന്നും മംഗലാപുരത്തെത്താന്‍ 30 മിനിറ്റാണ് വേണ്ടത്. മംഗലാപുരം തിരുവനന്തപുരം റൂട്ട് സര്‍വീസ് ആരംഭിക്കുന്നതോടെ 615 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ പിന്നിടുന്നത്. മംഗലാപുരത്ത് പിറ്റ്ലൈന് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: