ന്യൂദല്‍ഹി: ഗുസ്തിതാരങ്ങളുടെ സമരം രാഷ്‌ട്രീയപ്രേരിതമാണെന്ന് ഉറപ്പായത് ഗുസ്തിതാരം ബജ് രംഗ് പൂനിയ പത്മശ്രീ തിരിച്ചുകൊടുക്കുകയും സാക്ഷി മാലിക് ഗുസ്തിയോട് തന്നെ വിടപറയുന്നു എന്നും പ്രഖ്യാപിച്ചതിന് ശേഷമാണ്. ഇവരെ പ്രിയങ്കയും രാഹുല്‍ഗാന്ധിയും വന്ന് അടിയന്തരകൂടിക്കാഴ്ച നടത്തുന്ന ചിത്രമാണ് ഗുസ്തിതാരങ്ങളുടെ പ്രവൃത്തിയില്‍ രാഷ്‌ട്രീയമുണ്ടെന്ന ധാരണ ശക്തമാക്കുന്നത്.
മോദിസര്‍ക്കാര്‍ ഗുസ്തിതാരങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴി ഒരു ശുദ്ധികലശത്തിനൊരുമ്പെടുകയായിരുന്നു. അവര്‍ തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷനെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്തത്. എളുപ്പമുള്ള ഒരു തീരുമാനമല്ല ഇത്. ഗുസ്തിതാരങ്ങള്‍ ലൈംഗികപീഢന പരാതി ഉന്നയിച്ചത് ശക്തനായ ബ്രിജ് ഭൂഷണ്‍ സിങ്ങ് എന്ന ബിജെപി എംപിയെ ഒരു ദിവസം കൊണ്ട് പുറന്തള്ളുക എളുപ്പമല്ല. ആദ്യം ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബ്രിജ് ഭൂഷണ്‍ സിങ്ങിനെ ഒഴിച്ചുനിര്‍ത്തി. എന്നാല്‍ ബദലായി തെരഞ്ഞെടുക്കപ്പെട്ട സമിതി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ കൂട്ടാളികളാണെന്ന പരാതിയുണ്ടായപ്പോള്‍ കായിക മന്ത്രി ആ സമിതിയെ പിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മാത്രമല്ല, ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വസതിയില്‍ നിന്നു തന്നെ ഗുസ്തി ഫെഡറേഷന്റെ ഓഫീസ് പുറത്ത് ഒരിടത്തേക്ക് മാറ്റി.
പ്രത്യാശപകരുന്ന നടപടികള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും ഗുസ്തിതാരങ്ങളായ സാക്ഷി മാലികും ബജ് രംഗ് പൂനിയയും തങ്ങളുടെ തീരുമാനം പിന്‍വലിച്ചില്ല. ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്കയുടെയും സമ്മര്‍ദ്ദം തന്നെയാണെന്ന് പരാതി ഉയരുന്നു. അതല്ലെങ്കില്‍ ഇത്രയ്‌ക്കധികം നിശ്ചയദാര്‍ഡ്യത്തോടെ ഗുത്സിക്കാര്‍ നില്‍ക്കില്ലെന്നുറപ്പാണ്. ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ടതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് പറഞ്ഞ സാക്ഷി മാലിക് പിന്നീട് മിണ്ടിയിട്ടേയില്ല. ബജ്രംഗ് പൂനിയയാകട്ടെ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന അനുകൂല നിലപാടുകള്‍ കണ്ടതായേ നടിക്കുന്നില്ല. കര്‍ഷകസമരം നടത്തിയ ഹരിയാനയിലെ സംഘടനകളും ബജ്രംഗ് പൂനിയയ്‌ക്ക് പിന്നിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ വിനേഷ് ഫൊഗാട്ടും അവരുടെ മെഡല്‍ ഉപേക്ഷിച്ചത്. അര്‍ജുന, ഖേല്‍ രത്ന അവാര്‍ഡുകളാണ് വിനയ് ഫൊഗാട്ട് ഉപേക്ഷിച്ചത്. ഗുസ്തിക്കാരുടെ പ്രശ്നങ്ങള്‍ ആറിത്തണുക്കുന്നു എന്ന് തോന്നിയ നിമിഷം അത് വീണ്ടും ആളിക്കത്തിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ വന്‍പരാജയവും മോദി സര്‍ക്കാര്‍ അയോധ്യ രാമക്ഷേത്രത്തിലൂടെ ഇമേജ് വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ കായികതാരങ്ങളിലൂടെ മോദിയുടെ ഇമേജ് തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: