“ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്. ഡിസംബർ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി 1ന് എന്റെ ഒൻപതാം വിവാഹ വാർഷികമാണ്. സാമ്പത്തികമായ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, ഞാനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്.
അതുകൊണ്ട് തന്നെ ‘നോ’ ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച് പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച് ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്”, എന്നാണ് അഖിൽ മാരാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: