പത്തനംതിട്ട : എംബിബിഎസ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലാണ് സംഭവം.
കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ്(26) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി പത്ത് മണിയോടെയാണ് ദാരുണ സംഭവം.ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ജോണ്‍ തോമസ് വീണത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി്. കാല് വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: