ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വരുമാനത്തിന്റെ കുറവു കാരണം പ്രതിസന്ധി നേരിടുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ അറിയില്ലെന്ന് അധികൃതര്‍.
ഇത്തരത്തില്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നോ, ഏതൊക്കെയാണെന്നോ പ്രത്യേകമായി വിവരം ശേഖരിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്. ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും സ്വയംപര്യാപ്തമല്ലെന്നും, സാമ്പത്തിക ശേഷി കുറവാണെന്നും ശബരിമലയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഈ ക്ഷേത്രങ്ങളെ സഹായിക്കുന്നതെന്നുമാണ് ദേവസ്വംബോര്‍ഡ് കാലങ്ങളായി പറയുന്നത്.
എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്ന് യാതൊരു ധാരണയും ഇല്ലെന്ന് ദേവസ്വംബോര്‍ഡ് തന്നെ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ആകെ 1254 ക്ഷേത്രങ്ങളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശബരിമലയിലെ ആകെ വരുമാനം 467.18 കോടി രൂപയാണ്. മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം 356.67 കോടി രൂപയാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: