അയോധ്യ : വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് പിന്നാലെ പൊതുസമ്മേളനത്തില്‍ ജനങ്ങളെ അഭിമുഖീകരിച്ച് മോദി. അയോധ്യ വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. ലോകം കാത്തിരിക്കുന്ന ദിവസമാണ് ജനുവരി 22. ചരിത്ര ദിവസമാണ് അതെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
#WATCH | Ayodhya, Uttar Pradesh: PM Narendra Modi says, "This historical moment has very fortunately come into the lives of all of us. We have to take a new resolution for the country and fill ourselves with new energy. For this, all the 140 crore countrymen should light Ram… pic.twitter.com/Dc52swEI8R
— ANI (@ANI) December 30, 2023
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന് തുടക്കം കുറിച്ചത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിനായി ലോകം മുഴുവന്‍ കാത്തിരുക്കുകയായിരുന്നു. ചെറിയ കാത്തിരിപ്പല്ല അഞ്ഞൂറ് വര്‍ഷത്തോളമാണ് ജനങ്ങള്‍ കാത്തിരുന്നത്. ഇതിന് ചരിത്രദിവസത്തിനായി വളരെ കുറച്ച് ദിവസം മാത്രമാണുള്ളത്. ഇത് ലോക ഭൂപടത്തില്‍ തന്നെ രേഖപ്പടുത്തും. ശ്രീരാമന് എല്ലാവര്ക്കും സ്വന്തമാണ്. പ്രതിഷ്ഠാദിനം ഓരോ വീടുകളിലും ആഘോഷിക്കണം. താനും വലിയ കൗതുകത്തോടെയാണ് ഈ ദിവസം കാത്തിരിക്കുന്നത്. വികസനവും പാരമ്പര്യവും രാജ്യത്തെ മുന്നോട്ട് നയിക്കും.
അയോധ്യയിലെ വികസനം തൊഴിലവസരങ്ങളും സൃഷ്ടിക്കും. അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ചിലവാഗ്ദാനങ്ങള് നല്‍കിയിരുന്നു. പറഞ്ഞവാക്ക് എന്തുവന്നാലും പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി. പ്രതിഷ്ഠാദിനം തന്നെ അയോധ്യയിലേക്ക് ഭക്തര്‍ എത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടാക്കും. യുപിയില്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ സംയമനം പാലിച്ച് അന്നേ ദിവസം വീടുകളില്‍ ആഘോഷിച്ച് സമയവും സൗകര്യവും അനുസരിച്ച് അയോധ്യയിലേക്കെത്താം പ്രതിഷ്ഠാ ദിനത്തിന് ശേഷം ഭക്തര്ക്കായിതുറന്നു കൊടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
PM Modi inaugurates and lays foundation for various projects in Ayodhya
Read @ANI Story | https://t.co/j3060I5OEG#PMModi #Ayodhya #AyodhyaAirport #UttarPradesh #PMModiInAyodhya #AyodhyaRamTemple pic.twitter.com/Xj1CoXo7L9
— ANI Digital (@ani_digital) December 30, 2023
അയോധ്യാ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചിട്ടുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തിന്റെ ഭൂപത്തില്‍ ആധുനിക അയോധ്യയായി ആവും ചിത്രീകരിക്കുക. തീര്‍ത്ഥാടന കേന്ദ്രങ്ങളെ അതിന്റെ പാരമ്പര്യവും പൈതൃകവും അതേപോലെ തന്നെ നിലനിര്‍ത്തി ആധുനിക വത്കരിക്കുന്നതാണ് ഭാരത്തിന്റെ രീതി.
1943 ഇന്നേ ദിവസം നേതാജി സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാനില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തിയ ദിനമാണെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.
വന്ദേഭാരത് ട്രെയിനുകള്‍, നമോ ഭാരത് ട്രെയിനുകള്‍.. ഇപ്പോഴിതാ രാജ്യത്തിന് പുതിയ ട്രെയിന്‍ കൂടി ലഭിച്ചിരിക്കുകയാണ്. അമൃത് ഭാരത് ട്രെയിനുകള്‍… ഈ മൂന്ന് ട്രെയിനുകളും രാജ്യത്തെ റെയില്‍വേ മേഖലയെ വികസനക്കുതിപ്പിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: