ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിർവഹിച്ച മഹത്തായ പ്രവർത്തനങ്ങൾ കോർത്തിണക്കിയ ഗാനവുമായി ബിജെപി. ഫിർ ആയോഗ മോദി എന്ന പുതിയ ഗാനമാണ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്രചാരണ ഗാനമെന്ന നിലയിൽ നരേന്ദ്ര മോദിയെന്ന വ്യക്തിത്വത്തിന് പുറമെ രാജ്യത്തെ മുഴുവൻ അഭിമാന പ്രവർത്തനങ്ങൾക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്.
ഗാനത്തിന്റെ ആരംഭമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിധ ക്ഷേത്ര ദർശനവും ചെങ്കോൽ സ്ഥാപിക്കുന്നതിന്റെയും ഉൾപ്പെടെയുള്ള രാജ്യത്തിന്റെ അഭിമാന ദൃശ്യങ്ങളാണ്. ഏകദേശം 10 മിനിറ്റ് ദൈർഘ്യമാണ് ഗാനത്തിനുള്ളത്. ഇതിന്റെ ആദ്യ വരികളിൽ ശ്രീരാമനെക്കുറിച്ചും പരാമർശമുണ്ട്.
രാമക്ഷേത്രം, ആർട്ടിക്കിൾ 370, സർജിക്കൽ സ്ട്രൈക്ക്, റോഡുകളുടെ ശൃംഖല, വിമാനത്താവളം, വന്ദേഭാരത് ട്രെയിനുകൾ, ഉജ്ജ്വല. എയിംസ്, ഐഐടി, ഐഐഎം, എല്ലാ വീടിനും വെള്ളം, വൈദ്യുതി, ജൻധൻ യോജന, കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് എന്നിങ്ങനെ നിരവധി പദ്ധതികളെ കോർത്തിണക്കിയ വരികളാണ് ഗാനത്തിലുള്ളത്. ഇതിനോടകം തന്നെ ഗാനം സമൂഹാദ്ധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: