ന്യൂഡൽഹി: അമൃത് ഭാരത് എക്‌സ്പ്രസിന്റെ സർവീസുകൾക്ക് ഇന്ന് തുടക്കം. ഇന്ന് അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നവീകരിച്ച റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും. ജെർക്ക് ഫ്രീ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ബിഹാറിലെ ദർഭാഗയിൽ നിന്നാണ് അമൃത് ഭാരത് എക്‌സ്പ്രസ് ചരിത്രയാത്രയ്‌ക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് അയോദ്ധ്യയിലൂടെ ഡൽഹി ആനന്ദ് വിഹാറിലെത്തും. തുടർന്ന് പശ്ചിമബംഗാളിലെ മാൾഡയിൽ നിന്നും ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ടെർമിനിലേക്കുമാകും സർവീസ് നടത്തുക.
സെമി-കപ്ലർ സാങ്കേതിക വിദ്യയാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാൽ ഇതിലുള്ള യാത്ര മികച്ച അനുഭവമാകും യാത്രികർക്ക് നൽകുക.130 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: