കൊച്ചി: ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ തെരഞ്ഞെടുത്തു. വര്‍ക്കിങ് ജനറല്‍ സെക്രട്ടറിയായി സോഹന്‍ സീനുലാലും ട്രഷററായി സതീഷ് ആര്‍.എച്ചും തുടരും.
ജി.എസ്. വിജയന്‍, എന്‍.എം. ബാദുഷ, ദേവി എസ്, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജി. സുശീലന്‍, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആര്‍ട്ട്ലൈന്‍, പ്രദീപ് രംഗന്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 63 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: