തൃശൂര്‍: വനിതാ ബില്‍ പാസാക്കിയ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ വനിതകളുടെ വരവേല്പ് കൂടിയാക്കി മാറ്റുകയാണ് തൃശൂരിലെ വനിതകള്‍. ഇതിന്റെ ഭാഗമായി തൃശൂരില്‍ 2000 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിരയും രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന പ്രത്യേക വനിതാസമ്മേളനവും നടക്കും.
മോദിയുടെ വരവിന് മുന്നോടിയായാണ് 2000 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര നടക്കുക. വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ ജനവരി ഒന്നിന് വൈകീട്ട് നാല് മണിക്കാണ് മെഗാതിരുവാതിര നടക്കുക. ജനവരി 3നാണ് മോദി പങ്കെടുക്കുന്ന രണ്ട് ലക്ഷം വനിതകള്‍ സംബന്ധിക്കുന്ന മഹിളാസമ്മേളനം.
കഴിഞ്ഞ ദിവസം രൂപീകരിച്ച മഹിളാസമ്മേളനത്തിനുള്ള സ്വാഗതസംഘത്തില്‍ രക്ഷാധികാരി പി.ടി. ഉഷയും ചെയര്മാന് ശോശാമ്മ ഐപ്പുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: