തിരുവനന്തപുരം : കടന്നപ്പള്ളി രാമചന്ദ്രനും, കെ. ഗവണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇരുവര്‍ക്കും സത്യവാചകം ചൊല്ലി നല്കി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുത്തു.
കടന്നപ്പള്ളി രാമചന്ദ്രന് സഗൗരവവും, കെ.ബി. ഗണേഷ് കുമാര്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കടന്നപ്പള്ളിക്ക് തുറമുഖവും. ഗണേഷ് കുമാറിന് ഗതാഗതവും ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇരുവര്‍ക്കം രണ്ടരവര്‍ഷത്തെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതാണ്.
ഗണേഷ് കുമാര്‍ സിനിമാ വകുപ്പിനോട് താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും അത് ലഭിച്ചേക്കില്ല. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതേസമയം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: