കൊച്ചി : മാധ്യമ പ്രവര്‍ത്തക നല്കിയ കേസിനെതിരെ മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് താരം കോടതിയെ സമീപിച്ചിരിക്കുന്നത്. താരത്തിനെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയ സാഹചര്യത്തിലാണിപ്പോള്‍ കോടതിയെ സമീപിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചുമലില്‍ പിടിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞിരുന്നു. വാത്സല്യത്തോടെയാണ് താന്‍ പെരുമാറിയത് മാധ്യമ പ്രവര്‍ത്തകയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തക കേസുമായി മുന്നോട്ട് പോവുകയായിരുന്നു. കുറ്റപത്രത്തില്‍ 354 എ വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് കേസ് നല്‍കിയത്. എന്നാല്‍ കേസില്‍ തന്നെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീടാണ് അത് ചേര്‍ത്തതെന്നും സുരേഷ്ഗോപിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാലബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: