Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ കണ്ണൂര്‍ ചരിത്രം പുസ്തക പ്രകാശനവും കുടുംബസംഗമവും 31 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 01:01 am IST
in Kerala

കണ്ണൂര്‍: അടിയന്തരാവസ്ഥക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കണ്ണൂരില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പ്പെടുത്തി ‘പോരാട്ടവീര്യത്തിന്റെ കണ്ണൂര്‍ ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം 31 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ (സ്വര്‍ഗീയ കടച്ചി കണ്ണന്‍ നഗര്‍) നടക്കും. 48 വര്‍ഷം പിന്നിട്ട പോരാട്ടങ്ങളുടെ ഓര്‍മ്മകള്‍ പുതുതലമുറയുമായി പങ്കുവെക്കുന്നതിനാണ് അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

രാവിലെ 10 മണിക്ക് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്റെ അധ്യക്ഷതയില്‍ റിപ്പോര്‍ട്ടര്‍ ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങും.

പരിപാടിയുടെ ഭാഗമായി അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത് ക്രൂരമായ മര്‍ദനങ്ങളും കാരാഗൃഹവാസവും ഏറ്റുവാങ്ങിയ പോരാളികളിള്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കുടുംബസംഗമവും നടക്കും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യും. പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തും.

അസോസിയേഷന്‍ ജില്ലാ അധ്യക്ഷന്‍ കെ.എന്‍. നാരായണന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ വിഷയാവതരണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ പുസ്തക പരിചയം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവര്‍ സംസാരിക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസന്‍ സമാപന പ്രസംഗം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വി.എസ്. ഷേണായി സ്വാഗതവും സെക്രട്ടറി യു. മോഹന്‍ദാസ് നന്ദിയും പറയും.

അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്തുനില്‍പ്പ് രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുക, മിസ, ഡിഐആര്‍ തടവുകാരെയും ക്രൂരമായ മര്‍ദ്ദനത്തിനിരയായവരെയും സ്വാതന്ത്ര്യസമര സേനാനികളായി പ്രഖ്യാപിച്ച് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, സമരത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കുക, അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടം കലാലയങ്ങളില്‍ പാഠ്യവിഷയമാക്കുക, സുപ്രീംകോടതിയില്‍ അടിയന്തരാവസ്ഥക്കെതിരെ വിയോജനക്കുറിപ്പ് എഴുതിയ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയ്‌ക്ക് സ്മാരകം പണിയുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവെക്കും.

അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് കെ.എന്‍. നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. ഗോവിന്ദന്‍, യു.പി. സന്തോഷ്, വി.വി. വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: Kannur HistoryAnti-Emergency Struggle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

Varadyam

ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു… ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായുള്ള അഭിമുഖം

Article

ജയിലിലും ചോരാത്ത പോരാട്ട വീര്യം

അടിയന്തരാവസ്ഥ പീഡിത കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം സംസാരിക്കുന്നു.
Kerala

‘പോരാട്ടവീര്യത്തിന്റെ കണ്ണൂര്‍ ഓര്‍മ്മകള്‍’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.