ഗൂഗിള്‍ മാപ്പ് വരുന്നു
മുംബൈ: ദിനംപ്രതി 25 കോടിയിലേറെ കിലോമീറ്റര്‍ ദൂരം ദിശാസൂചനകള്‍ നല്‍കിവരുന്ന ഗൂഗിള്‍ മാപ്പില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ യാഥാര്‍ഥ്യമായി. ഡിജിറ്റല്‍ മാപ്പിങ്ങിനായി നേരത്തെ തന്നെ എഐ ഉപയോഗപ്പെടുത്തി വരുന്ന ഗൂഗിള്‍, ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഡ്രസ് ഡിസ്ക്രിപ്റ്റേഴ്സ് ആണ്. മെഷീന് ലേണിങ് നിര്‍ദേശിക്കുന്ന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യയാണിത്. അടുത്ത വര്‍ഷമാദ്യം ഈ സേവനം ലഭ്യമായിത്തുടങ്ങും.
സഞ്ചാരികള്‍ക്ക് അനുഗ്രഹമായ ലെന്‍സ് ഇന്‍ മാപ്സ്, ലൈവ് വ്യൂ വാക്കിങ് നാവിഗേഷന്‍, വാഹന യാത്രക്കാര്‍ക്ക് ഇന്ധനം ലാഭിക്കാന്‍ സഹായകമായ ഫ്യൂവല്‍ എഫിഷ്യന്റ് റൂട്ടിങ് എന്നിവയാണ് ഇതര പരിഷ്കാരങ്ങള്‍. തീവണ്ടി യാത്രക്കാര്‍ക്കാവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ നല്കുന്ന ആപ്പും ഒഎന്‍ഡിസി യുടേയും നമ്മ യാത്രിയുടേയും സഹകരണത്തോടെ ഗൂഗിള്‍ രൂപകല്പന ചെയ്തിട്ടുണ്ട്.
മുംബൈ, കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനുകളിലാണ് ഇതാദ്യം നടപ്പിലാവുകയെന്ന് ഗൂഗിള്‍ മാപ്സ് എക്സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് മറിയംകാര്ത്തിക ഡാനിയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: