തൃശ്ശൂര്‍: ഹിന്ദുവിരോധത്തിന്റെ മാനസികതലത്തിലാണ് പിണറായി സര്‍ക്കാര്‍ ശബരിമല ഭക്തന്മാരെ ദ്രോഹിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാള്‍ എംപി. തൃശ്ശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ മനുഷ്യത്വ വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നത്. ശബരിമലയില്‍ കേന്ദ്ര നിയന്ത്രണം വേണമെന്ന് രാജ്യസഭയില്‍ ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല വിഷയം ബിജെപി ഗൗരവമായാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് ചില ഇടപെടലുകളെങ്കിലും അവിടെ നടത്തേണ്ടി വന്നതെന്ന് രാധാമോഹന്‍ദാസ് പറഞ്ഞു.
കേരളത്തില്‍ ബിജെപിയോടുള്ള വിശ്വാസം വര്‍ധിക്കുകയാണ്. തൃശ്ശൂരില്‍ ബോണ്‍ നതാലെ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ക്രൈസ്തവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സ്‌നേഹം നേരിട്ട് മനസിലാക്കാന്‍ സാധിച്ചു. ക്രൈസ്തവര്‍ എല്ലാ മേഖലയിലും രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരാണ്. ഒമ്പത് വര്‍ഷമായി മോദി സര്‍ക്കാര്‍ രാജ്യത്ത് ചെയ്ത കാര്യങ്ങളൊക്കെ ജനങ്ങള്‍ക്കറിയാം.
കേരളത്തിന് വേണ്ടി ധാരാളം കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എംപിയോ എംഎല്‍എയോ ഇല്ലാതിരുന്നിട്ടും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഹായം കേരളത്തിന് നല്കിയത് മോദി സര്‍ക്കാരാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം ബിജെപി നേടിയത് മോദി സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: