തിരുവനന്തപുരം : മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തനിക്ക് സിനിമാ വകുപ്പ് കൂടി വേണമെന്ന് നിര്‍ദ്ദേശവുമായി കെ.ബി. ഗണേഷ് കുമാര്‍. നിലവില്‍ മന്ത്രി സജി ചെറിയാനാണ് സിനിമാ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. വെള്ളിയാഴ്ചയാണ് കെ.ബി ഗണേഷ് കുമാറിന്‍േയും കടന്നപ്പള്ളി രാമചന്ദ്രന്റേയുും സത്യപ്രതിജ്ഞ.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഔദ്യോഗീക വസതി തനിക്ക് വേണ്ടെന്നും, വേണമെങ്കില്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്‌ക്കാന്‍ തയ്യാറാണെന്നും കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. സിനിമ വകുപ്പ് കൂടി ലഭിക്കണമെന്നും താത്പ്പര്യമുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗീക കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുക. സോളര്‍ കേസില്‍ ഉള്‍പ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതുസബംന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തും അയച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: