പൊതുഗതാഗതത്തിന് വേണ്ടി ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്ന പദ്ധതി അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്. ഇതിന്റെ ഭാഗമായി നൂറ് ബസുകൾ കൂടി നിരത്തിലിറക്കിയിരിക്കുകയാണണ് ബിഎംടിസി. ടാറ്റ മോട്ടോഴ്സ് സാമാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസിൽ നിന്ന് വാടകയ്‌ക്കെടുത്ത ബസുകളാണിത്. 921 നോൺ എസി വൈദ്യുത ബസുകളാണ് കൈമാറുന്നതിനായി കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് നൂറ് ബസുകൾ കൈമാറുന്നത്.
ഒറ്റ ചാർജിംഗിൽ 200 കിലോമീറ്റർ വരെ ഓടുന്നതിനുള്ള ശേഷി ഈ ബസുകൾക്കുണ്ട്. പുതിയ ബസുകളുടെ ഫ്ളാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. നഗരത്തിലെ 19 റൂട്ടുകളിലാണ് പുതിയ ബസുകൾ സർവീസ് നടത്തുന്നത്. മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് കോറമംഗല, ബനശങ്കരയിൽ നിന്ന് ഹാരോഹള്ളി, ശിവാജിനഗർ-കാടുഗൊഡി, മജെസ്റ്റിക്കൽ-സർജാപുര, ആനേക്കൽ, അത്തിബല്ലെ, ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റ് എന്നീ റൂട്ടുകളിലാകും സർവീസ് നടത്തുക.
834 ട്രിപ്പുകളാകും ബസ് സർവീസ് നടത്തുക. 35 സീറ്റുകളാണ് പുതിയ ബസിനുള്ളത്. പാനിക് ബട്ടൺ, വീൽചെയറുകൾ കയറ്റുന്നതിനുള്ള സംവിധാം, ഓരോ സ്റ്റോപ്പും പ്രദർശിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ ബോർഡ് എന്നിവ ബസിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ തുകയ്‌ക്ക് ദൗത്യം ഏറ്റെടുത്താണ് ടാറ്റാ ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. ഡീസൽ ബസുകളേക്കാൾ ലാഭകരം വൈദ്യുത ബസുകളാണെന്ന കണ്ടെത്തലിലാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: