Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സര്‍വകലാശാലകളില്‍ വേണ്ടത് ശുദ്ധികലശം

ഡോ. ബിന്ദു ബബിത by ഡോ. ബിന്ദു ബബിത
Dec 28, 2023, 01:20 am IST
in Main Article

വര്‍ത്തമാനകാലത്ത് ഏറ്റവും നിര്‍ണായകവും പ്രധാന്യമുള്ളതുമായ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സമൂഹത്തെ മെച്ചപ്പെട്ട ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സാമൂഹിക-സാംസ്‌ക്കാരിക സ്ഥാപനങ്ങളാണ്. ഒരു വ്യക്തിയുടെ അടിസ്ഥാന വികസനത്തിന് സ്‌ക്കൂള്‍ വിദ്യാഭ്യാസം ഉപകരിക്കുമ്പോള്‍, സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്‌ക്കും അതിന്റെ സര്‍വ്വതലങ്ങളിലുള്ള സമഗ്രമായ വികസനത്തിനുതകുന്ന രീതിയില്‍ ആ വ്യക്തിയുടെ കഴിവുകളെ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. മുഖ്യമായും രണ്ടുതട്ടിലായാണ് ഈ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. അടിത്തട്ടില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അനവധി കലാലയങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ സംവിധാനം. ഗവേഷണത്തിന് മുഖ്യപ്രാധാന്യമുള്ളതും വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ കലാലയങ്ങളെ പരസ്പരം കോര്‍ത്തിണക്കാനും, അവയ്‌ക്ക് ആവശ്യമായ സാമ്പത്തികവും നയപരവുമായ പിന്തുണ ഉറപ്പുവരുത്തുന്നതുമായ ഭരണസിരാകേന്ദ്രമാണ് മേല്‍ത്തട്ടിലുള്ളത്. അതിനും മുകളില്‍ വകുപ്പു മന്ത്രിയും ഗവര്‍ണറോ രാഷ്‌ട്രപതിയോ അല്ലെങ്കില്‍ ചാന്‍സലറോ ഉള്ള ഒരു ഉപരിഘടനയും ഉള്‍പ്പെടുന്നതാണ് സര്‍വ്വകലാശാലകള്‍.

ഈ ഘടനയില്‍ മദ്ധ്യഭാഗത്തുള്ള സര്‍വ്വകലാശാലാ ഭരണസ്ഥാപനമാണ് നിലവില്‍ കേരളത്തില്‍ തര്‍ക്കവിഷയമായി മാറിയിരിക്കുന്നത്. സര്‍വ്വകലാശാലാ ഭരണം അത്ര ലാഘവത്തോടെ സമീപിക്കേണ്ട കാര്യമല്ല. തുടര്‍ച്ചയായ ഗവേഷണം ഉറപ്പുവരുത്തി, ഈ ലോകത്തെക്കുറിച്ചുള്ള അറിവ് വിപുലപ്പെടുത്തി വിവിധ മാധ്യമങ്ങളിലൂടെ അത് പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന കടമ സര്‍വ്വകലാശാലകള്‍ നിര്‍വഹിക്കുന്നുണ്ട്. അതായത്, നാളത്തെ ലോകത്തെ വാര്‍ത്തെടുക്കുന്ന ഇന്നത്തെ ആധാരങ്ങളില്‍ സുപ്രധാനമായ സ്ഥാനമാണ് സര്‍വ്വകലാശാലകള്‍ക്കുള്ളത്. അപ്പോള്‍ ആ കടമ നിര്‍വ്വഹിക്കേണ്ട യോഗ്യതയുള്ള അദ്ധ്യാപകരെ കണ്ടെത്തി നിയമിക്കേണ്ടതും, നിലവിലുള്ളവരുടെ അദ്ധ്യാപക-ഗവേഷണ പ്രകടനം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതും, അവിടെ നടക്കുന്ന ഗവേഷണത്തിന്റെ സാദ്ധ്യതകള്‍ വിപുലപ്പെടുത്തേണ്ടതും, പൊതുസമൂഹത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ കൃത്യവും ആധികാരികവുമായ നിലപാടുകള്‍ എടുക്കാന്‍ വൈജ്ഞാനികസമൂഹത്തെ പ്രേരിപ്പിക്കുന്നതിലുമൊക്കെ സര്‍വ്വകലാശാലയുടെ നേതൃത്വത്തിന് നിര്‍ണായകമായ പങ്കുണ്ട്. താക്കോല്‍ സ്ഥാനങ്ങളിലുള്ള വൈസ് ചാന്‍സലറും സെനറ്റും സിന്‍ഡിക്കേറ്റുമൊക്കെ അടങ്ങുന്ന ഈ നേതൃനിരയാണ് സര്‍വ്വകലാശാലയുടെ അസ്തിത്വവും പൊതുസമൂഹത്തിലുള്ള അതിന്റെ സ്ഥാനവും അടയാളപ്പെടുത്തുന്നത്.

സര്‍വ്വകലാശാല നിയമനങ്ങളെ സംബന്ധിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സിപിഎം നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മേല്‍പറഞ്ഞത് സുപ്രധാനമാണ്. പരസ്പര ബഹുമാനം നിറഞ്ഞ ചര്‍ച്ചകളിലൂടെ നിവര്‍ത്തിക്കപ്പെടേണ്ട കാര്യങ്ങളാണ് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയെക്കൊണ്ട് ഭീഷണിപ്പെടുത്തി തെരുവുയുദ്ധത്തിലേക്ക് വലിച്ചിഴച്ചത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയ്‌ക്ക് ഇവിടുത്തെ രണ്ടു മുഖ്യമുന്നണികള്‍ക്കും, പ്രത്യേകിച്ച് ഇടതുമുന്നണിക്ക് കുറ്റകരമായ പങ്കാണുള്ളത്. സമൂഹത്തിലെ ഒരോ സംവിധാനത്തെയും പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാക്കിയിരിക്കുന്നു. നേതാവിന്റെ പേരകുട്ടിക്കുവേണ്ടി ഓടുന്ന ബാലാവകാശ കമ്മീഷന്‍, ദിശാബോധം നഷ്ടപ്പെട്ട യുവജന കമ്മിഷന്‍, ആറ് വിവരാവകാശ കമ്മീഷനുകള്‍ വേണ്ട സ്ഥലത്ത് മൂന്ന് കമ്മിഷന്‍ മാത്രമായി വിവരം അരിച്ചുനല്‍കുന്ന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന വിവരാവകാശ കമ്മിഷന്‍. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോലെ മനുഷ്യാവകാശ കമ്മിഷന്‍. തൊഴിലന്വേഷകര്‍ക്ക് ബാധ്യതയായ പിഎസ്‌സി. തൊഴിലന്വേഷകരെ നോക്കി പല്ലിളിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. ഇവയൊക്കെ പാര്‍ട്ടിവല്‍ക്കരണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്.

ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റുമുള്ള അഭ്യസ്തവിദ്യര്‍ അനുയോജ്യമായ തൊഴില്‍ നേടാനായി അലയുമ്പോഴാണ്, അവരെയൊക്കെ മറികടന്ന് മന്ത്രി പി. രാജീവിന്റെ ഭാര്യയെ കുസാറ്റില്‍ നിയമവകുപ്പിലും, മുന്‍ എംപി: പി. കെ. ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലാ ബയോകെമിസ്ട്രി വിഭാഗത്തിലും, മന്ത്രി എം. ബി. രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തിലും നിയമിച്ചത്. സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ ഭാര്യയ്‌ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ റാങ്ക് നല്‍കി ശുപാര്‍ശ ചെയ്തു. അതിനു മുന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇല്ലാത്ത സംവരണത്തില്‍ നിയമനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി.

ഇത്തരത്തില്‍ പല പാര്‍ട്ടി സെക്രട്ടറിമാരുടെയും ഭാര്യമാര്‍, ബന്ധുജനങ്ങള്‍ പല സ്ഥാപനങ്ങളിലുമെത്തി. അര്‍ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന്‍ കത്ത് നല്‍കുന്നയാളായി വിദ്യാഭ്യാസമന്ത്രി മാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്‌ക്ക് കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയിലെ മലയാള മഹാനിഘണ്ടു മേധാവിയാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍ ആണെന്നിരിക്കെ, എഴുപത്തൊന്നു പേരെ സിന്‍ഡിക്കേറ്റ് നേരിട്ട് നിയമിച്ചു. സാങ്കേതിക സര്‍വ്വകലാശാലയിലെയും കേരളാ യൂണിവേഴ്സിറ്റി ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെയും വിസിമാരെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിയമിച്ചു. ഇങ്ങിനെ ധാര്‍മ്മികമായ അധഃപതനത്തിന്റെ എണ്ണിയാല്‍ തീരാത്ത ഉദാഹരണങ്ങള്‍. അവസാനം എല്ലാ മര്യാദകളും ലംഘിച്ച് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിസിയെ നിയമിച്ചത് സുപ്രീം കോടതിതന്നെ തടഞ്ഞു.

ഇന്ന് കേരളത്തിലെ ഏത് വിസിയാണ് സംശയത്തിനതീതനായിട്ടുള്ളത്? സിപിഎം ഭരിച്ച് മുടിച്ച ത്രിപുരയില്‍ നിന്നും ബംഗാളില്‍ നിന്നും ഉപജീവനത്തിനുള്ള വകതേടി കേരളത്തിലെത്തുന്നവരെപ്പോലെ ഗുണമേന്മാ വിദ്യാഭ്യാസവും ജോലിയും അന്വേഷിച്ച് പിറന്ന നാട് വിടേണ്ടി വരുന്ന തലമുറയാണ് ഇടതു ഭരണത്തിന്റെ സംഭാവന. ഇതാണോ വിദ്യാഭ്യാസ ഹബ്ബ് എന്നതുകൊണ്ട് ഇടതു ബുദ്ധിജീവികള്‍ അര്‍ത്ഥമാക്കുന്നത്?
യുജിസി ചട്ടങ്ങള്‍ പാലിക്കാതെ നിയമിതയായ കുസാറ്റിലെ വിസിയെ സുപ്രീം കോടതി പുറത്താക്കിയപ്പോള്‍, അതുപോലെതന്നെ നിയമിക്കപ്പെട്ട സംസ്ഥാനത്തെ ഒന്‍പത് സര്‍വ്വകലാശാലകളിലേയും വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചു. അപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും അവരുടെ പാര്‍ട്ടിക്കാരും ചേര്‍ന്ന് കുത്തഴിഞ്ഞ നിലയിലാക്കിയ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ വിശ്വരൂപം പുറത്തുവന്നത്. ലക്ഷക്കണക്കിനുവരുന്ന കുട്ടികള്‍ പഠിക്കുന്ന, ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന സര്‍വ്വകലാശാലകളെ നയിക്കുന്നവരെ പാര്‍ട്ടി നിയന്ത്രിക്കുന്നു! ഇതൊന്ന് നേരെയാക്കാനുള്ള ശ്രമമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിവച്ചത്.

ഗവര്‍ണര്‍ ശരിയായ ദിശയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പുനര്‍നിയമനം നല്‍കിയത് തടഞ്ഞ സുപ്രീം കോടതി വിധി. ഇംഗ്ലീഷില്‍ തെറ്റുകൂടാതെ പ്രസംഗിക്കാന്‍ കഴിയാത്ത, ഒരു കത്ത് ഇംഗ്ലീഷില്‍ എഴുതാന്‍ പോലുമറിയാത്ത ഈ വിസി അടുത്തകാലംവരെ ഇവിടെയുണ്ടായിരുന്നു. സര്‍വീസിന്റെ അടിസ്ഥാനത്തില്‍ കിട്ടേണ്ട സ്ഥാനക്കയറ്റമല്ല വിസി സ്ഥാനം. ആ സ്ഥാനത്തേക്ക് എത്തേണ്ടയാളുടെ യോഗ്യതകള്‍ എന്തായിരിക്കണമെന്ന് കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഇവിടെയുണ്ട്. അക്കാദമിക് യോഗ്യതക്കും ഉയര്‍ന്ന നേതൃത്വ ഭരണപാടവത്തിനും പുറമെ നൈതിക മൂല്യങ്ങളുമുള്ള വ്യക്തിയായിരിക്കണം വിസി. കുറഞ്ഞത് പത്തു വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തനപരിചയം ഉണ്ടായിരിക്കണം. സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി മൂന്ന് മുതല്‍ അഞ്ചുവരെ യോഗ്യരായവരെ കണ്ടെത്തി ചാന്‍സലര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം. അതില്‍ നിന്ന് ഒരാളെ ചാന്‍സലര്‍ക്ക് നിയമിക്കാം. പക്ഷേ, പാനലിന് പകരം ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റികള്‍ ഓരോ സര്‍വ്വകലാശാലക്കും വേണ്ടി ഈ സര്‍ക്കാറിന്റെ കീഴില്‍ നല്‍കിയത്. ഇതിനെയൊക്കെ ചോദ്യം ചെയ്തപ്പോഴാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയത്.

നമ്മുടെ സമൂഹത്തെ നിരന്തരമായി ആധുനികവല്‍ക്കരിച്ചുകൊണ്ടിരിക്കുകയും, അതേസമയം സ്വയം പുനരാവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്തിന്റെ വഴികാട്ടികളായ ദീപസ്തംഭങ്ങളാണ് സര്‍വ്വകലാശാലകള്‍ എന്നാണ് ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് പഠനം നടത്തിയ എല്ലാ സമിതികളും പറഞ്ഞിട്ടുള്ളത്. പാര്‍ട്ടി വിധേയത്വം മാത്രം യോഗ്യതയായിട്ടുള്ള അല്‍പ്പന്മാരും അനര്‍ഹരും വിദ്യാഭ്യാസമേഖലയുടെ തലപ്പത്ത് വന്നാല്‍ അത് സാധിക്കുമോ? ഈ നാട്ടിലെ സകല മേഖലകളിലുമുള്ള തകര്‍ച്ചയുടെ തുടക്കം ഇവിടുത്തെ വിദ്യാഭ്യാസരംഗത്തിന്റെ അധഃപതനത്തില്‍നിന്നല്ലേ?
പാര്‍ട്ടിക്കുവേണ്ടി പേര് തിരുത്തി വ്യാജരേഖ തയ്യാറാക്കുന്ന പ്രിന്‍സിപ്പല്‍മാരും, ഉത്തരക്കടലാസുകള്‍ സഖാക്കള്‍ക്ക് വീട്ടിലെത്തിച്ചു കൊടുക്കുന്ന പാര്‍ട്ടി ഉദ്യോഗസ്ഥരും, വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കുന്ന നേതാക്കളും, ഇതിനെയെല്ലാം സംരക്ഷിക്കുന്ന ഭരണാധികാരികളും ചേര്‍ന്ന ദൂഷിതവലയമാണ് ഇന്ന് സര്‍വ്വകലാശാലകളിലുള്ളത്. അവിടെ സാധാരണക്കാരുടെ മക്കള്‍ക്ക് അന്തസ്സുള്ള ജോലിക്കാവശ്യമായ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്താനാകില്ല.

ജനങ്ങള്‍ കാഴ്ചക്കാരല്ല, ആവരുത്. സര്‍വ്വകലാശാലകളില്‍ നടക്കുന്ന സിപിഎമ്മിന്റെ ഇടതു ഫാസിസത്തെ തെരുവില്‍ വിചാരണ ചെയ്യണം. കേരളാ ഗവര്‍ണര്‍ നടത്തുന്ന ശുദ്ധികലശത്തിന് പിന്തുണ നല്‍കാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. കാരണം ഗവര്‍ണര്‍ നമ്മുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്.

(ചിന്‍മയ വിശ്വവിദ്യാപീഠ് കല്‍പിത സര്‍വ്വകലാശാലാ അധ്യാപികയാണ് ലേഖിക)

Tags: cleanlinessuniversitiesCenters of Higher Education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സര്‍വകലാശാലകള്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി

India

പതിനഞ്ച് ദിവസത്തെ ‘സ്വച്ഛതാ ഹി സേവ’ കാമ്പയിൻ ആരംഭിച്ച് റെയിൽവേ ; ശുചിത്വം ഇനി ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയാകും

Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍: സര്‍വകലാശാലകളെ ഉപയോഗിക്കരുതെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

Vicharam

സര്‍വകലാശാലകളിലെ കമ്മ്യൂണിസ്റ്റ് ക്യാന്‍സര്‍

Kerala

യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.