കോട്ടയം: നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലപൊട്ടിച്ച പ്രതി പിടിയില്‍.മാല പൊട്ടിച്ച അസം സ്വദേശി അബ്ദുള്‍ ഹുസൈനാണ് അറസ്റ്റിലായത്.കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം.
ട്രെയിന്‍ നീങ്ങിത്തുടങ്ങവെ ജനാലയ്ക്ക് സമീപം ഇരുന്ന സീറ്റിലിരുന്ന തൃശൂര്‍ സ്വദേശിനിയുടെ മാല പൊട്ടിച്ച് പ്രതി ഓടുകയായിരുന്നു. അമൃത എക്സ്പ്രസില്‍ ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണും ഇയാള്‍ കവര്‍ന്നിരുന്നു.
കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ശബരിമല തീര്‍ഥാടനകാലമായതിനാല്‍ സംശയം തോന്നാതിരിക്കാനാണിങ്ങനെ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: