ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു. രാജ്യമെമ്പാടുമുള്ള ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഹരിദ്വാറില്‍നിന്നുള്ള ഗുണഭോക്താവായ ഗുര്‍ദേവ് സിങ് ജിയെ ‘ഹര് ഹര് ഗംഗേ’ എന്ന് പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. സദസും ‘ഹര് ഹര് ഗംഗേ’ ആരവം മുഴക്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കര്‍ഷകനായ സിങ് മത്സ്യബന്ധനത്തിലും വ്യാപൃതനാണ്. തന്റെ വരുമാനം ഇരട്ടിയാക്കുന്നതിലേക്കു നയിച്ച മത്സ്യ സമ്പദ യോജനയുടെ നേട്ടങ്ങള്‍ എങ്ങനെയാണു പ്രയോജനപ്പെടുത്തിയതെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരേക്കര്‍ ഭൂമിയില്‍നിന്ന് 60,000 രൂപ വരുമാനം ലഭിച്ചിരുന്നതായും ഇപ്പോള്‍ മത്സ്യബന്ധനത്തിലൂടെ അതേ ഭൂമിയില്‍നിന്ന് 1.5 ലക്ഷം രൂപ കണ്ടെത്താനാകുന്നതായും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ പദ്ധതികള്‍ പഠിക്കുന്നതിനോടൊപ്പം നൂതനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചു. മൃഗസംരക്ഷണം, മത്സ്യബന്ധനം, തേന്‍ ഉല്‍പ്പാദനം എന്നിവയിലൂടെ കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ പ്രയോജനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഹരിതധവള വിപ്ലവത്തോടൊപ്പം മധുരവിപ്ലവത്തിന്റെയും നീലവിപ്ലവത്തിന്റെയും പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: