ശബരിമല: പമ്പാ ത്രിവേണിയില്‍ തീര്‍ത്ഥാടകരുടെ വസ്ത്രങ്ങള്‍ നിറയുന്നു. ദര്‍ശനത്തിന് ശേഷം മലയിറങ്ങി വരുന്ന തീര്‍ത്ഥാടകരാണ് പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്.
മലയിറങ്ങി തിരികെ എത്തിയ ശേഷം പമ്പാ നദിയില്‍ കുളിക്കുകയും പിന്നാലെ നദിയിലേക്ക് വസ്ത്രങ്ങള്‍ ഒഴുക്കുകയുമാണ് ചെയ്യുന്നത്. പമ്പാ നദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം കൊടുക്കാറുണ്ടെങ്കിലും ഫലം ഉണ്ടായിട്ടില്ല. മുന്‍ വര്‍ങ്ങളില്‍ തീര്‍ത്ഥാടനത്തിന് ശേഷം പമ്പാ നദിയില്‍ വലിയ തോതില്‍ വസ്ത്രങ്ങള്‍ അടിഞ്ഞ് കൂടിയിരുന്നു. ഇത് മാസങ്ങളെടുത്താണ് പമ്പാ ത്രിവേണിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് നീക്കംചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: