Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ തെറ്റായ യുഗത്തിലായിരുന്നു’: ഇന്ത്യയിലെ കായികരംഗത്ത് ‘മാറ്റം’ വരുത്തിയതിന് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് അഞ്ജു ബോബി ജോര്‍ജ്ജ് (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2023, 09:58 pm IST
in India, Sports

ഇന്ത്യയിലെ കായികരംഗത്ത് ‘മാറ്റം’ വരുത്തിയതിന് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് അഞ്ജു ബോബി ജോര്‍ജ്ജ്.

തന്റെ നീണ്ട കായിക ജീവിതത്തില്‍ കായികരംഗത്തെ പരിവര്‍ത്തനത്തെക്കുറിച്ച് വാചാലയായി അഞ്ജു. തന്റെ കാലത്തെ ശുഷ്‌കമായ പ്രതികരണവും രാജ്യവും നേതൃത്വവും ഇന്നത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതെങ്ങനെയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

‘ഒരു കായിക താരമെന്ന നിലയില്‍, 25 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്. അന്നും ഇന്നും ഞാന്‍ കാണുന്നത് ഒരുപാട് മാറ്റങ്ങള്‍,’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ക്രിസ്മസ് പരിപാടിയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍, ഞാന്‍ ജോലിചെയ്ത വകുപ്പ് എനിക്ക് സ്ഥാനക്കയറ്റം പോലും തന്നില്ല. എന്നാല്‍, നീരജ് ചോപ്രയ്‌ക്ക് മെഡല്‍ ലഭിച്ചപ്പോള്‍ അത് ആഘോഷമാക്കുന്നതിലെ മാറ്റങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. താങ്കള്‍ ആഘോഷക്കുന്ന രീതി, രാജ്യം ഘോഷിക്കുന്ന രീതി… ഇന്ത്യ മുഴുവനും ആഘോഷിക്കുന്നു. ഞാന്‍ തെറ്റായ കാലഘട്ടത്തിലായിരുന്നതിനാല്‍ എനിക്കതില്‍ അസൂയ തോന്നുന്നുണ്ട്’, അഞ്ചു ബോബി ജോര്‍ജ് പറഞ്ഞു.

‘ഖേലോ ഇന്ത്യ’, ‘ഫിറ്റ് ഇന്ത്യ’ എന്നിവയിലൂടെ കായികരംഗത്ത് വന്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. അതിനാല്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ അന്താരാഷ്‌ട്ര രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ എല്ലായിടത്തും ഇന്ത്യന്‍ കായിക രംഗം ചര്‍ച്ചയാവുകയാണ്. ഇന്ത്യ ഇപ്പോള്‍ ഫിറ്റ്‌നസ് സ്വീകരിക്കാന്‍ തയ്യാറാവുകയാണ്. സ്‌പോര്‍ട്‌സ് സ്വീകരിക്കാനും എല്ലാവരും നമ്മുടെ വിജയം ആഘോഷിക്കുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ അന്താരാഷ്‌ട്രതലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. ഞങ്ങളുടെ കാലത്ത് ഒന്നോ രണ്ടോ അത്‌ലറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് അത്‌ലറ്റുകളുടെ ഒരുകൂട്ടം തന്നെയുണ്ട്. അത് (മോദി) സാറിന്റെ നേതൃത്വം കൊണ്ടാണ്. അവര്‍ തുടര്‍ന്നു.

"I was in the wrong era" – Anju Bobby George

She also expresses the way Indian Sports has dramatically changed under PM Modi through schemes like #KheloIndia

She is all Cheers to PM Modi. So is Bharat. pic.twitter.com/WWSEzJ3lxl

— Karthik Reddy (@bykarthikreddy) December 25, 2023

സ്ത്രീ ശാക്തീകരണം എങ്ങനെ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മുന്‍ കായികതാരം സ്പര്‍ശിച്ചു. ‘എല്ലാ ഇന്ത്യന്‍ പെണ്‍കുട്ടികളും സ്വപ്‌നം കാണാന്‍ തയ്യാറാണ്, അവരുടെ സ്വപ്‌നങ്ങള്‍ ഒരു ദിവസം സാക്ഷാത്കരിക്കപ്പെടുമെന്ന് അവര്‍ക്കറിയാം,’ 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘സമീപ ഭാവിയില്‍ ഞങ്ങള്‍ ഒന്നാമതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.ഭാരതം ലോകത്തിന്റെ നെറുകയിലെത്തും സര്‍’ അഞ്ജു ആത്മവിശ്വസത്തോടെ മോദിയോട് മനസ്സുതുറന്നു.

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിരുന്നില്‍ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

2024 പകുതിയിലോ 2025 ആദ്യമോ മാര്‍പാപ്പ ഭാരതത്തിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വിരുന്നില്‍ പങ്കെടുത്ത സഭാ പ്രതിനിധികള്‍ പറഞ്ഞു.

റോമന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ കര്‍ദിനാളും ബോംബെ ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശക സമിതിയില്‍ അംഗവുമായിരുന്ന കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ദല്‍ഹി രൂപത ബിഷപ് റവ. ഡോ. പോള്‍ സ്വരൂപ്, ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസ്, ദല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ, ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് എംഡി അലക്സാണ്ടര്‍ ജോര്‍ജ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് വര്‍ഗീസ് ആലുക്കാസ്, ബഹ്‌റൈന്‍ വ്യവസായി കുര്യന്‍ വര്‍ഗീസ്, നടന്‍ ഡിനോ മോറിയ, ക്യുഎസ് മേഖലാ ഡയറക്ടര്‍ അശ്വിന്‍ ജെറോം ഫെര്‍ണാണ്ടസ്, ഹോളി സീ വത്തിക്കാന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി കെവിന്‍ ജെ. കിംറ്റിസ്, ബിഷപ് സൈമണ്‍ ജോണ്‍, അപ്പോളോ 24ഃ7 സിഇഒ ആന്റണി ജേക്കബ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ സണ്ണി ജോസഫ്, ദല്‍ഹി വെല്‍സ് ഫാര്‍ഗോ ബാങ്ക് എംഡി യാക്കൂബ് മാത്യു എന്നിവര്‍ വിരുന്നില്‍ സംസാരിച്ചു.

ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ശാസ്ത്രജ്ഞ ടെസി തോമസ്, നടി ജെനീലിയ ഡിസൂസ, ബിജെപി ദേശീയ വക്താക്കളായ അനില്‍ ആന്റണി, ടോം വടക്കന്‍, സംസ്ഥാന സമിതി അംഗം അനൂപ് ആന്റണി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ജോജോ ജോസ് തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.

Tags: Narendra ModiAnju Bobby GeorgeChristmas Eve
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.