ന്യൂദല്‍ഹി : പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം രണ്ട് കോടിയിലെത്തി (20 മില്യണ്‍). ലോക നേതാക്കളില്‍ ആദ്യമായാണ് ഒരു നേതാവ് ഇത്തരത്തില്‍ ഒരു ബഹുമതി നേടുന്നത്.
മോദിയുടെ ഈ വ്യക്തിഗത യൂ ട്യൂബ് ചാനലിലെ വീഡിയോകള്ക്കോരോന്നിനും 4.5 ബില്യണ്‍ കാഴ്ചക്കാരുമുണ്ട്. ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോകളില്‍ മൂന്നെണ്ണം 175 മില്യണ്‍ ആളുകളിലധികം പേര് കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മോദിയുടെ യൂ്യൂബ്ചാനലിന് ഒരുകോടി സബ്സ്ക്രൈബേഴ്സ് ആയത്.
ജോ ബൈഡന് ഉള്‍പ്പടെ നിരവധി നേതാക്കള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ടെങ്കിലും അവര്‍ക്കൊന്നും ഇത്രയ്ക്ക് ജനസമ്മിതിയില്ല. സോഷ്യല്‍ മീഡിയ സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തില്‍ ജോ ബൈഡനാണ് തൊട്ടുപിന്നില്‍ 7,94,000 സബ്സ്ക്രൈബേഴ്സാണ് ബൈഡനുള്ളത്. മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊനാരോ (6.4 മില്യണ്‍), മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപെസ് ഒബ്രാഡോര്‍ (4.1 മില്യണ്‍) ഇന്‍ഡോ നേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ (3.2 മില്യണ്‍) എന്നിങ്ങനെയാണ് ലിസ്റ്റ്. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുള്ള വ്യക്തിയെന്ന ബഹുമതി കൂടി മോദിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: