കീവ്: ഡ്രോണുകള്‍ കയറ്റി വന്ന റഷ്യന്‍ കപ്പലിനെ ക്രിമിയന്‍ ഉപദ്വീപില്‍ വച്ച് ആക്രമിച്ച് നശിപ്പിച്ചതായി ഉക്രെയ്ന് വ്യോമസേന അറിയിച്ചു. റഷ്യ-ഉക്രെയ്ന് യുദ്ധത്തിനായി കൊണ്ടുവന്ന ഡ്രോണുകളാണ് നശിപ്പിച്ചതെന്ന് ഉക്രെയ്ന് വ്യക്തമാക്കി.
ഡിസംബര്‍ 26ന് പുലര്‍ച്ചെ 2:30 ന് വ്യോമസേനയുടെ തന്ത്രപരമായ വ്യോമയാനം ഫിയോഡോഷ്യ പ്രദേശത്ത് റഷ്യന്‍ ഫെഡറേഷന്റെ ബ്ലാക്ക് സീ ഫ്ലീറ്റിന്റെ നോവോചെര്‍കാസ്ക് ലാന്‍ഡിംഗ് കപ്പലിനെ ക്രൂയിസ് മിസൈലുകളുപയോഗിച്ച് ആക്രമിച്ചുവെന്ന് പോസ്റ്റ് ചെയ്തു. അധിനിവേശ ക്രിമിയന്‍ ഉപദ്വീപിലെ ഒരു പ്രധാന റഷ്യന്‍ നാവിക താവളമാണ് ഫിയോഡോസിയ.
ഉക്രെയ്നെതിരെ റഷ്യ പതിവായി ഉപയോഗിക്കുന്ന ഇറാനിയന്‍ സ്ഫോടനാത്മക ഡ്രോണുകളാണ് നശിപ്പിച്ചത്. എയര്‍ഫോഴ്സ് കമാന്‍ഡന്റ് മൈക്കോള ഒലെച്ച്ചൗക്ക് ഫിയോഡോസിയയിലെ റഷ്യന്‍ നാവിക താവളത്തില്‍ നടന്ന അഗ്നിബാധയുടെ വീഡിയോ പോസ്റ്റ് ചെയ്തു. ഫിയോഡോസിയ പ്രദേശത്ത് ഒരു ശത്രു ആക്രമണം നടത്തിയെന്ന് ക്രെംലിന് പിന്തുണയുള്ള ക്രിമിയയുടെ തലവന്‍ സെര്‍ജി അക്സിയോനോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: