ഗൂഗിള്‍ പേയില്‍ നിങ്ങള്‍ക്ക് തരാനുള്ളതില്‍ കൂടുതല്‍ തുക അയച്ചുതരും; അധികതുക തിരിച്ചയച്ചാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പോകും
തിരുവനന്തപുരം:ഗൂഗിള്‍ പേയില്‍ നടക്കുന്ന പുതിയ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ മൃണാളിനി രാധാകൃഷ്ണനാണ് തട്ടിപ്പിന് ഇരയായത്.
സ്വന്തം പേരിലുള്ള ‘മൃണാളിനി ബുട്ടീകി’ന്റെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഒരാള്‍ ഒരു വസ്ത്രം ഓര്‍ഡര്‍ ചെയ്യുന്നു. 6000 രൂപയില്‍ അധികമുള്ള തുകയ്ക്ക് പകരം കസ്റ്റമര്‍ അയച്ചുകൊടുത്തത് 16000ല്‍ അധികം തുക. ഇതോടെ മൃണാളിനി 10000 രൂപ തിരിച്ചയച്ചുകൊടുത്തു. ഉടനെ അയാള്‍ വീണ്ടും ഒരു 10000 രൂപ കൂടി അധികമായി അയച്ചു എന്ന് പറഞ്ഞതോടെ,മൃണാളിനി അടുത്ത ദിവസം ബാങ്കില്‍ പരിശോധിച്ച ശേഷം അര്‍ഹമാണെങ്കില്‍ 10000 അയച്ചുതരാം എന്ന് പറഞ്ഞു. അതോടെ കസ്റ്റമര്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ മൃണാളിനിയ്ക്ക് 10000 രൂപ മാത്രമേ നഷ്ടമായുള്ളൂ. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ പക്കല്‍ ഉള്ള പഴയ കിടക്ക ഒഎല്‍എക്സ് വഴി വില്ക്കാന് ശ്രമിച്ച ബെംഗളൂരുവിലെ എഞ്ചിനീയര്‍ക്ക് നഷ്ടമായത് 68.5 ലക്ഷം രൂപയാണ്. യുവ എഞ്ചിനീയറുടെ പഴയ കിടക്ക വാങ്ങാന്‍ ഒരാള്‍ എത്തി. യുപിഐ ഐഡി ചോദിച്ചു. അത് നല്കി. യുവ എഞ്ചിനീയറോട് അയാളുടെ അക്കൗണ്ടിലേക്ക് അഞ്ച് രൂപ അയയ്ക്കാന്‍ പറഞ്ഞു. അഞ്ചു രൂപ അയച്ചപ്പോള്‍ അയാള്‍ പത്ത് രൂപ തിരിച്ചയച്ചു. അങ്ങിനെ തട്ടിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് കൂടുതല്‍ തുകകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴും കിടക്ക വാങ്ങേണ്ടയാല് അതിന്റെ ഇരട്ടി തുക അയച്ചുകൊടുത്തുകൊണ്ടിരുന്നു. പക്ഷെ പിന്നീട് ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുകയും വൈകാതെ യുവ എഞ്ചിനീയര്‍ക്ക് 68.5 ലക്ഷം രൂപയോളം നഷ്ടപ്പെടുകയുമായിരുന്നു.
ഒരു കാരണവശാലും ഒടിപി പങ്കുവെയ്ക്കരുതെന്നും നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കരുതെന്നുമാണ് ഗൂഗില്‍ ഉപദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: