സൂററ്റ്(ഗുജറാത്ത്): ശ്രീരാമജന്മഭൂമിയില് പ്രാണപ്രതിഷ്ഠയുടെ നാളുകള്‍ അടുക്കുന്നതോടെ ലോകമെങ്ങും ആഘോഷനിറവില്‍. കല്യാണത്തിന്, പിറന്നാളിന്, ഗൃഹപ്രവേശനത്തിന്, അനുമോദനങ്ങള്‍ക്ക് എല്ലാം ഉപഹാരമായി എല്ലായിടത്തും രാമക്ഷേത്രമാതൃകകള്.
തടിയില്‍ തീര്‍ക്കുന്ന മനോഹരമായ ക്ഷേത്രമാതൃകകള്ക്കായി സൂററ്റിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് അടക്കം ആയിരക്കണക്കിന് ഓര്‍ഡറുകളാണ് വരുന്നത്. 650 മുതല്‍ 30,000 രൂപ വരെയാണ് രാമക്ഷേത്രമാതൃകകള്ക്ക് വില ഈടാക്കുന്നത്.
സൂററ്റില്‍ ഇതിനായി മാത്രം പ്രവര്‍ത്തിക്കുന്ന ഫാക്ടറി ആരംഭിച്ച രാജേഷ് ശേഖരയാണ് ഇതിന് പിന്നില്‍. തടിയില്‍ ലേസര്‍ കട്ടിങ്ങിലൂടെയാണ് രാമക്ഷേത്രത്തിന്റെ പല തരത്തിലുള്ള മാതൃകകള്‍ തയാറാക്കുന്നത്. പോളിഷ് ചെയ്ത് മനോഹരമാക്കിയ ക്ഷേത്രമാതൃകകളാണ് വില്പനയ്ക്കുള്ളത്.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ ഈ ആശയം മനസിലുണ്ടെന്ന് രാജേഷ് ശേഖര പറഞ്ഞു. ഒരു വര്‍ഷമായി ഇതിന് പിന്നിലാണ്. അഞ്ച് തരം വലിപ്പത്തിലാണ് ക്ഷേത്രമാതൃകകള്‍ നിര്‍മ്മിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ വിപണിയും രാജേഷ് തുറന്നിട്ടുണ്ട്. ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ദിവസം കുറഞ്ഞത് നൂറിലധികം ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും 25 മുതല്‍ 30 വരെ ക്ഷേത്ര മാതൃകകളേ നിര്‍മ്മിക്കാനാവൂ എന്ന് രാജേഷ് ശേഖര ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: