തിരുവനന്തപുരം: വർക്കലയിലെ ഫ്‌ളോട്ടിംഹ് ബ്രിഡ്ജ് ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് വേണ്ടി തുറന്നു നൽകും. ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെയും ബീച്ചിലെ ജല കായിക പ്രവർത്തനങ്ങളുടെ ഉദ്ഘാചന ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവങിക്കും.
100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശത്തായി തൂണുകളുണ്ട്. പാലം അവസാനിക്കുന്നിടത്തായി 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ഒരു പ്ലാറ്റ്‌ഫോമും ഉണ്ട്. ഇവിടെ നിന്നും സന്ദർശകർക്ക് കടൽക്കാഴ്ചകൾ കാണാം.
ഒരേസമയം 100 സന്ദർശകർക്ക് കടൽക്കാഴ്ചകൾക്ക് ആസ്വദിക്കാം. 11 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശന സമയം. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഫ്‌ലോട്ടിങ് ബ്രിഡ്ജിൽ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെൻസിറ്റി ഫ്‌ളോട്ടിങ് പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: