ആലപ്പുഴ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം അവശേഷിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. ബില്ല് മാറിക്കിട്ടുന്നതിലെ കാലതാമസം കാരണം തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ല. പലതവണ ടെന്‍ഡര്‍ പുറപ്പെടുവിച്ചിട്ടും കരാറുകാര്‍ മുഖംതിരിക്കുകയാണ്.
ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് വെട്ടിലായത്. റോഡുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. കരാര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ ജനങ്ങളുടെ പരാതി കേട്ട് ഇവര്‍ മടുത്തു. നിലവിലെ ഭരണസമിതികള്‍ക്ക് രണ്ട് വര്‍ഷം കൂടിയേ കാലാവധി അവശേഷിക്കുന്നുള്ളൂ. ആദ്യ വര്‍ഷം കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളെല്ലാം സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും ബജറ്റില്‍ പ്രഖ്യാപിച്ച ബഹുഭൂരിപക്ഷം പദ്ധതികളും കടലാസില്‍ ഒതുങ്ങുകയാണ്.
സര്‍ക്കാര്‍ അപ്രഖ്യാപിത ട്രഷറി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ സാധിക്കുന്നില്ല, കോടിക്കണക്കിന് രൂപയുടെ ബില്ലുകളാണ് പിടിച്ചിട്ടിരിക്കുന്നത്, നാലു വര്‍ഷം മുന്‍പുള്ള ഡിപിആര്‍ പ്രകാരമാണ് ഇപ്പോഴും കരാര്‍ നല്‍കുന്നത്. എന്നാല്‍ നിര്‍മാണസാമഗ്രികള്‍ക്ക് 30 ശതമാനത്തിലേറെയാണ് വിലവര്‍ധനവുണ്ടായത്. അതിനാല്‍ കരാറുകാര്‍ വൈമുഖ്യം കാണിക്കുന്നു. നിര്‍മ്മാണസാമഗ്രികളുടെ ദൗര്‍ലഭ്യവും മറ്റൊരു പ്രശ്‌നമാണ്. വരുമാനം കുറഞ്ഞ പഞ്ചായത്തുകളും, നഗരസഭകളുമാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: