ആന്‍ഫീല്‍ഡ്: ലിവര്‍പൂളിനെ അവരുടെ സ്വന്തം തട്ടകത്തില്‍ സമനില പിടിച്ച് ആഴ്‌സണല്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആന്‍ഫീല്‍ഡില്‍ നടന്ന തകര്‍പ്പന്‍ കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഹോം മാച്ചിന്റെ ആധിപത്യവുമായി ഇറങ്ങിയ ലിവറിനെതിരെ തുടക്കം മുതലേ തകര്‍പ്പന്‍ കളിയാണ് ആഴ്‌സണല്‍ പുറത്തെടുത്തത്. ആദ്യ മിനിറ്റുകളില്‍ തന്നെ ലിവര്‍ ഗോള്‍ മുഖം വിറച്ചു. നാലാം മിനിറ്റില്‍ ഒഡേഗാര്‍ഡ് തൊടുത്ത ഫ്രീക്കിക്കിനെ മികച്ചൊരു ഹെഡ്ഡറിലൂടെ ആഴ്‌സണല്‍ പ്രതിരോധ താരം ഗബ്രിയേല്‍ മഗാള്‍ഹീസ് ഗോളാക്കി മാറ്റി. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആഴ്‌സണല്‍ തുടക്കത്തിലേ ഗോളടിച്ചുകൊണ്ട് ആധിപത്യം പുലര്‍ത്തിയതോടെ ലിവര്‍ പടയ്‌ക്കും തീപിടിച്ചു. പിന്നീട് ആതിഥേയരുടെ ഭാഗത്ത് നിന്നും കരുത്തന്‍ മുന്നേറ്റങ്ങള്‍ കണ്ടു. 29-ാം മിനിറ്റില്‍ ലഭിച്ച കൗണ്ടര്‍ അറ്റാക്കില്‍ വലത് പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച സൂപ്പര്‍ താരം മുഹമ്മദ് സലയുടെ ഇടംകാലന്‍ ഷോട്ടില്‍ ആഴ്‌സണല്‍ വലയ്‌ക്കുള്ളില്‍ പന്ത് തുളച്ചുകയറി. ലിവറും ഒരു ഗോളടിച്ച് കളി സമനിലയിലാക്കി. പിന്നീട് മത്സരത്തില്‍ ഇരുഭാഗത്ത് നിന്നും മികച്ച മുന്നേറ്റങ്ങളും നീക്കങ്ങളും ഉണ്ടായെങ്കിലും ഗോള്‍ മാത്രം കണ്ടില്ല.
മത്സരം സമനിലയില്‍ കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ ആഴ്‌സണല്‍ 40 പോയിന്റുമായി മുന്‍നിരില്‍ തുടര്‍ന്നു. 39 പോയിന്റുമായി തൊട്ടുപിന്നാലെ ലിവര്‍ രണ്ടാം സ്ഥാനത്തും. ലീഗില്‍ 18 വീതം കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയും 39 പോയിന്റുകള്‍ നേടിയിട്ടുണ്ട്. ഗോള്‍ വ്യത്യാസത്തില്‍ ലിവറിനെക്കാള്‍ പിന്നിലായെന്ന് മാത്രം.
കഴിഞ്ഞ ദിവസം നേടിയ വിജയത്തോടെ ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കുതിച്ചു. എവര്‍ട്ടനെതിരെ നടന്ന മത്സരത്തില്‍ 2-1നായിരുന്നു ടോട്ടനത്തിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: